HOME
DETAILS

അവസാനത്തെ പത്ത് നന്മകളാല്‍ ധന്യമാക്കണം

  
backup
June 15 2017 | 21:06 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b4%be%e0%b4%b2

 

റമദാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. നരകമോചനത്തിനായി മാറ്റിവയ്ക്കപ്പെട്ട ദിവസങ്ങളാണിത്. അടിമകള്‍ കരഞ്ഞുകേഴുന്ന ദിനരാത്രങ്ങള്‍. റമദാനില്‍ ഏറ്റവും വിലകൂടിയത് അവസാനത്തെ പത്തുദിനങ്ങള്‍ തന്നെയാണ്. അവസാനത്തെ പത്തിലെ ഏറ്റവും വിലകൂടിയ പവിഴം ലൈലത്തുല്‍ ഖദ്‌റാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു: റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി (സ) പറഞ്ഞു: 'ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അതു തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.

ദുല്‍ഹജ്ജിലെ പത്തുദിനങ്ങള്‍, അറഫാ ദിനം, പരിശുദ്ധ മാസമായ മുഹറം, ആശൂറാ ദിനങ്ങള്‍ തുടങ്ങിയ ദിനങ്ങള്‍ക്കുള്ളത് പോലെയുള്ള ശോഭയാണ് റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്കുള്ളത്. എത്രയെത്ര ആളുകള്‍ ആ പത്തുദിനങ്ങളെ നിസ്സംഗതയോടെ അവഗണിച്ചുകളയുന്നു. അതിനെ പാഴാക്കിയതിന്റെ പേരില്‍ ആരും തന്നെ ആത്മവിചാരണ നടത്താറുമില്ല. അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിങ്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവയിലൂടെ വിശ്വാസിക്ക് സാധിക്കും. സര്‍വപാപങ്ങളും പൊറുക്കപ്പെട്ട പ്രവാചകന്‍(സ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആയിശ (റ) പറയുന്നു: 'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു'.
നാം അധികപേരും അശ്രദ്ധ കാണിക്കുന്ന നാളുകളാണ് ഇവ. റമദാനെ യാത്ര അയക്കാനുള്ള അവസരമായാണ് ഈ നാളുകളെ നാം ഉപയോഗപ്പെടുത്താറ്. നമ്മേക്കാള്‍ വലിയ ദരിദ്രര്‍ ആരുണ്ട്. അല്ലാഹു നല്‍കിയ മഹത്തായ സദ്യ ഉപേക്ഷിച്ച്, മറ്റു പിച്ചച്ചട്ടികളിലേക്ക് അഭയം തേടുന്നവര്‍ എത്ര ദരിദ്രരാണ്. അവസാന പത്തുദിനങ്ങളെ ഉപയോഗപ്പെടുത്താനും നന്മ പ്രവര്‍ത്തിക്കാനും ശരിയായ നിയ്യത്തോടെ ആ ദിനങ്ങളെ നാം സ്വീകരിക്കേണ്ടതുണ്ട്.
നാം ഇഅ്തികാഫിനെക്കുറിച്ച് ധാരാളമായി കേട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നാമത് പരീക്ഷിച്ചിട്ടുണ്ടോ? നബി തിരുമേനി(സ)യുടെ സ്ഥിരപ്പെട്ട ചര്യയില്‍പ്പെട്ടതാണ് ഇഅ്തികാഫ്. അല്ലാഹുവിനോടൊത്ത് ഒഴിഞ്ഞിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതിന്റെ മാധുര്യം വിശ്വാസി അറിയേണ്ടതുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ പ്രാഥനയുടെ രാവാണ്. തനിക്കുള്ള ഏത് ആവശ്യവും അടിമ ആകാശഭൂമികളുടെ ഖജനാവിന് ഉടമയായ രാജാധിരാജന്റെ മുന്നില്‍ സമര്‍പ്പിക്കുന്ന മഹത്തായ നിമിഷമാണത്. ദീര്‍ഘമായ ആയുസുകള്‍ ലഭിച്ച മുന്‍കാല സമുദായത്തിന്റെ പുണ്യം കുറഞ്ഞ ആയുസുള്ള നമുക്ക് നേടാന്‍കൂടിയുള്ള അവസരമാണിത്.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍
ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago