വിശ്വാസികളെ ചൂഷണം ചെയ്യുന്നതില്‍നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം
തളിപ്പറമ്പ്: വിശ്വാസികളെ ചൂഷണം ചെയ്യുന്നതില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ് ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. ശശീധരന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി വേലായുധന്, ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം പ്രേംകുമാര്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുഞ്ഞമ്മ തോമസ്, എന്‍.ജി.ഒ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി മഹേഷ്, പി സുഖദേവന്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ടി. കരുണാകരന് ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗങ്ങളായ പി. അബൂബക്കര്‍, ടി.വി ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡന്റ് തങ്കമ്മ വേലായുധന്, സി.എല്‍ ജേക്കബ്, യു. നാരായണന് സംസാരിച്ചു. സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി കെ. സുധാകരന് ഉദ്ഘാടനം ചെയ്തു. സി.എച്ച് ശശിധരന് അധ്യക്ഷനായി.
ഭാരവാഹികള്‍: എ. ശശിധരന് (പ്രസിഡന്റ്), ബി.പി മോഹനന്, കെ. സിദ്ദീഖ്, സുകു ബാലകൃഷ്ണന് (വൈസ് പ്രസിഡന്റ്), പി. സുഖദേവന്‍ (ജന. സെക്രട്ടറി), യു. നാരായണന്, കെ.എസ് ജെയിംസ്, പി.എന്‍ കമലാക്ഷി, ഒ.വി ഗംഗാധരന് (ജോ. സെക്രട്ടറി), ടി.വി ശ്രീധരന് (ട്രഷറര്‍), കുഞ്ഞമ്മ തോമസ് (വനിത കണ്‍വീനര്‍), എ. റഷീദാമ്മ (വനിത സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."