HOME
DETAILS

തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം: കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി

  
backup
November 04 2018 | 06:11 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf-2

തളിപ്പറമ്പ്: തളിപ്പറമ്പ് ആലക്കോട് സംസ്ഥാനപാതയില്‍ കാഞ്ഞിരങ്ങാട്ടെ മിച്ചഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപം റോഡിന് ഇരുവശത്തുമായി കൈയേറിയ 20 ഏക്കറോളം മിച്ചഭൂമി ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആനന്ദകൃഷ്ണന്റെ പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുറ്റ്യേരി വില്ലേജ് ഓഫിസറെ യോഗം ചുമതലപ്പെടുത്തി.
തളിപ്പറമ്പിലെ വന്‍കിട വ്യാപാരസ്ഥാപനങ്ങളായ ഷോപ്‌റിക്‌സ്, സെഞ്ച്വറി, നാഷണല്‍ ഇലക്ട്രോമിക്‌സ്, ഗ്രാന്റ് തേജസ്, നബ്രാസ് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതായി തളിപ്പറമ്പ് അസി. ലേബര്‍ ഓഫിസര്‍ അറിയിച്ചു. നേരത്തെ ഇതുസംബന്ധിച്ച് വികസന സമിതിക്ക് പരാതി ലഭിച്ചിരുന്നു.
തളിപ്പറമ്പ് ആലക്കോട് സംസ്ഥാനപാതയില്‍ ഏരുവേശി പഞ്ചായത്തിലെ ചെങ്ങോത്ത് വയല്‍വളയംകുണ്ട് റോഡിന്റെ നേരത്തെ അനുവദിച്ച മൂന്ന് കോടി എസ്റ്റിമേറ്റില്‍നിന്ന് 1.7 കോടിയായും ചെമ്പേരികുടിയാന്‍മല റോഡിന്റെ തുക 3.4 കോടിയില്‍ നിന്ന് 2.4 കോടിയായി കുറച്ചതും പുനഃപരിശോധിക്കേണ്ടതില്ലെന്നും അനുവദിച്ച തുക ഉപയോഗിച്ച് തന്നെ റോഡ് വികസിപ്പിക്കാന്‍ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതിക്ക് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്തിലെ പൂപ്പറമ്പ് പൊതുശ്മശാനം ആധുനികവല്‍ക്കരിക്കുന്നതിനുള്ള 54.5 ലക്ഷം രൂപയുടെ പദ്ധതിക്ക് എന്‍.ഒ.സി നല്‍കാന്‍ ജില്ലാകലക്ടര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ 39 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 15.5 ലക്ഷം രൂപയും ഉള്‍പ്പെടെ 54.5 ലക്ഷം രൂപ ഉപയോഗിച്ച് ആധുനികവല്‍ക്കരിക്കാന്‍ നിര്‍ദേശിച്ച പൊതുശ്മശാനത്തിന്റെ നിര്‍മാണ ജോലികള്‍ കലക്ടറുടെ എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നതിനെതിരേ മുന്‍ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് എം. നാരായണന്‍ ഉന്നയിച്ച പരാതിയിലാണ് അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വികസന സമിതി ജില്ലാ കലക്ടറോട് ഏകകണ്ഠമായി ആവശ്യപ്പെട്ടത്.
ദേശീയപാതയില്‍ എടാട്ട് സ്റ്റോപ്പില്‍ വ്യാപകമായി വാഹനാപകടങ്ങള്‍ നടക്കുന്ന സംഭവത്തില്‍ പൊലിസും ദേശീയപാത അധികൃതരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എടനാട് വികസന സമിതി താലൂക്ക് വികസന സമിതി മുന്‍പാകെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സമിതി യോഗം ആവശ്യപ്പട്ടു. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷനായി. തഹസില്‍ദാര്‍ എം. മുരളി, ജില്ലാ പഞ്ചായത്തംഗങ്ങളായ സുമിത്രാ ഭാസ്‌കരന്‍, പി. ജാനകി, കെ.സി ജോസഫ് എം.എല്‍.എയുടെ പ്രതിനിധി പി.വി നാരായണന്‍ നമ്പ്യാര്‍, ഡെപ്യൂട്ടി തഹസില്‍ദ കെ. ചന്ദ്രശേഖരന്‍, എം. മാനസന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  22 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  23 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  27 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago