ജില്ലാആശുപത്രി വികസനം; 57 കോടിയുടെ ടെന്‍ഡര്‍: മന്ത്രി
കണ്ണൂര്‍: ജില്ലാആശുപത്രി വികസനത്തിന് ഒന്നാംഘട്ടമായി 57 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡറായെന്നു മന്ത്രി കെ.കെ ശൈലജ.
76 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് ജില്ലാ ആശുപത്രിയുടെ വികസനത്തിനായി തയാറാക്കിയയതെന്നും അവര്‍ പറഞ്ഞു. ജില്ലാആശുപത്രിയില്‍ കാന്റീന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാഷ്ട്രീയ ഭേദമന്യേയുള്ള പ്രവര്‍ത്തനം ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനത്തിനു ആവശ്യമാണ്. ജില്ലാ ആശുപത്രി മാതൃകാ ആശുപത്രിയായി മാറുകയാണ്. 57 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ മാറും. ആശുപത്രിയിലെത്തുന്നവര്‍ക്ക് എങ്ങനെ ആരോഗ്യ പൂര്‍ണമായ ആഹാരം നല്‍കാം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുമെന്നും ആരോഗ്യകരമായ ഭക്ഷണം സുരക്ഷിത ഭക്ഷണം എന്ന മുദ്രാവാക്യം കാന്റീനിലൂടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കാന്റീന്‍ എന്നും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കണമെന്ന ഉപദേശവും മന്ത്രി നല്‍കി.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, കേണല്‍ പി. പത്മനാഭന്‍, വി.കെ രാജീവന്‍, പി. അശോകന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."