തുര്‍ക്കി അട്ടിമറി: ഫത്ഹുല്ല ഗുലനെതിരെ അറസ്റ്റ് വാറന്റ്
അങ്കാറ: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മത പണ്ഡിതന് ഫത്ഹുല്ല ഗുലനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുര്‍ക്കി സൈനിക അട്ടിമറിശ്രമത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ നടപടി.
സൈനിക അട്ടിമറിശ്രമവുമായി ബന്ധപ്പെട്ടാണ് ഇസ്താംബൂള്‍ കോടതി ഫത്ഹുല്ലയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് തുര്‍ക്കി സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സി അനാദോലു റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ മുന്‍ സഹപ്രവര്‍ത്തകനായ ഗുലെന് ഇപ്പോള്‍ അമേരിക്ക പെന്‍സില്‍വാനിയയില്‍ പ്രവാസത്തില്‍ കഴിയുകയാണ്. തുര്‍ക്കി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്.
പട്ടാള അട്ടിമറിക്കു പിന്നില്‍ ഗുലെനാണെന്നും വിട്ടുനല്‍കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക നിരസിച്ചിരുന്നു. അട്ടിമറിയില്‍ ഗുലെന്റെ പങ്ക് തെളിയിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ഇതിനു പിന്നാലെയാണ് ഗുലെനെതിരെ തുര്‍ക്കി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."