എറണാകുളം മോഹവുമായി കെ.വി തോമസ്; എതിര്‍പ്പ് ശക്തം
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളത്ത് സ്ഥാനാര്‍ഥിയാകാന്‍ കെ.വി തോമസ് നീക്കം ശക്തമാക്കിയതോടെ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് അടക്കം രംഗത്ത്.
കെ.വി തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന ഒളിയമ്പുമായി അര്‍ധരാത്രി എറണാകുളം ഡി.സി.സിക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളം സീറ്റിനു വേണ്ടി ഡല്‍ഹിയില്‍ പോയി കെ.വി തോമസ് കരുനീക്കുന്നതിനിടെയാണ് എതിര്‍പ്പ് രൂക്ഷമായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ത്തന്നെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറി നില്ക്കട്ടെ, കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം, യുവാക്കള്‍ക്ക് അവസരം നല്‍കുക യൂത്ത് കോണ്‍ഗ്രസ് 'എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഡി.സി.സി ഓഫിസിന് മുന്നിലും എതിര്‍വശത്തുമായി പലയിടങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
ലോക്സഭാ സീറ്റ് നിഷേധിച്ച് ഹൈബി ഈഡന് പകരം സീറ്റ് നല്കിയപ്പോള് എം.എല്‍.എ സ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് ഇപ്പോള്‍ അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഐ ഗ്രൂപ്പിന് തന്നെയാണ് എറണാകുളം സീറ്റിന് സാധ്യത. എന്നാല്‍ കെ.വി തോമസിനോട് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും താല്പര്യമില്ല. അതേസമയം, പോസ്റ്ററുകളുമായി യൂത്ത് കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് എം.വി രതീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."