HOME
DETAILS
MAL
അമിത വേഗതയില്‍ പണികിട്ടി വോണ്‍
backup
September 24 2019 | 19:09 PM
സിഡ്നി: അമിതവേഗതയില്‍ വാഹനമോടിച്ചതിന് കുരുക്കില്‍പെട്ട് ഓസീസ് സ്പിന്‍ മാന്ത്രികന് ഷെയ്ന് വോണ്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആറാം തവണയും ഗതാഗതനിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിന് വിലക്കുവീണത്.
ഇതേതുടര്‍ന്ന് 12 മാസത്തേക്ക് യൂറോപ്യന്‍ യൂനിയനില്‍ ഒരിടത്തും വാഹനമോടിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 15 പെനാല്‍റ്റി പോയിന്റും താരത്തിന്റെ ലൈസന്സിനൊപ്പമുണ്ട്. ഒപ്പം 1,845 യൂറോയും താരത്തിനെതിരേ പിഴ ചുമത്തി.
താന്‍ അമിതവേഗതയിലായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിട്ടുണ്ട്. 2013ല്‍ അമിത വേഗത്തിന് വോണ്‍ 500 യൂറോ പിഴയടയ്ക്കേണ്ടി വന്നിരുന്നു. 2007ലാണ് താരം ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."