തെരഞ്ഞെടുപ്പ് കേസില്‍ കെ. സുധാകരന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്ന കേസില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ. സുധാകരന് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നില്‍, സേവാദള്‍ ജില്ലാ ചെയര്മാന് രമേശന് കരുവാച്ചേരി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന് ഐങ്ങോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ക്കൊപ്പമാണ് സുധാകരന് കോടതിയില്‍ എത്തിയത്. അഡ്വ. കെ. വിനോദ് കുമാര്‍ ചീമേനിയാണ് സുധാകരനു വേണ്ടി കോടതിയില്‍ ഹാജരായത്.
രാവിലെ മൂന്നാം നമ്പറായി കേസ് വിളിച്ച ശേഷം പിന്നീട് വിളിക്കാമെന്ന് പറഞ്ഞു മജിസ്ട്രേറ്റ് കേസ് മാറ്റിവച്ചു. ശേഷം ഉച്ചക്ക് ഒന്നരക്കാണ് സുധാകരന്റെ കേസ് വീണ്ടും വിളിച്ചത്. അത്രയും സമയം സുധാകരന് കോടതി വരാന്തയില്‍ പ്രവര്‍ത്തകരോടൊപ്പം ഇരുന്നു. മജിസ്ട്രേറ്റ് അല്‍ഫാ മമ്മായിയാണ് സുധാകരന് ജാമ്യം നല്കി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."