കിങ് ലിയോ
മിലാന്‍: സീസണിലെ യുവേഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിലെ തന്നെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും ലിവര്‍പൂളിന്റെ പ്രതിരോധ ഭടന്‍മാരിലെ നായകന്‍ ഹോളണ്ടണ്ട് താരം വിര്‍ജില്‍ വാന്‍ഡിക്കിലേക്ക് വന്നുചേരുമെന്നു കരുതിയവര്‍ക്കെല്ലാം തെറ്റി. ഇത്തവണ താരത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കൈവെടിഞ്ഞു. താരത്തേയും വിശ്വ കാല്‍പ്പന്തില്‍ താനുമായി കൊമ്പുകോര്‍ക്കുന്ന പോര്‍ച്ചുഗല്ലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് ആ അവാര്‍ഡ് വീണ്ടണ്ടും ലോകത്തിലെ മിശിഹയുടെ കൈകളിലെത്തിച്ചേര്‍ന്നിരിക്കുന്നു. ഇത് ആറാം തവണയാണ് മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. ആറാം തമ്പുരാന്‍ എന്ന നേട്ടത്തിലെത്തി, ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടുതല്‍ തവണ സ്വന്തം പേരിലാക്കി പട്ടികയില്‍ അമരത്ത് നില്‍ക്കുകയാണ് ഈ ബാഴ്‌സ താരം. നേരത്തേ അഞ്ചു പുരസ്‌കാരങ്ങളുമായി റോണോയ്‌ക്കൊപ്പമായിരുന്നു മെസി.
സൂപ്പര്‍ ടീം ബാഴ്‌സലോണയെ ലാലിഗ കിരീടത്തിലേക്ക് നയിക്കുന്നതിലും ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിക്കുന്നതിലും നല്‍കിയ സംഭാവനകളാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കൂടാതെ, ദേശീയ ടീം അര്‍ജന്റീനയ്ക്ക് കോപ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകവുമായി. കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് സീസണില്‍ 12 ഗോളുകളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. താരത്തിന്റെ മികവില്‍ സെമി ഫൈനലില്‍ വരെയെത്തിയ ബാഴ്‌സ, പക്ഷേ നാടകീയമായ രണ്ടണ്ടാംപാദ മത്സരത്തിനൊടുവില്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനോട് പരാജയപ്പെടുകയായിരുന്നു.
36 ഗോളുകള്‍ നേടിയാണ് താരം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നേട്ടത്തിന് അര്‍ഹനായത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കുവേണ്ടണ്ടി 51 മത്സരങ്ങളില്‍ 50 ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായി 10ാം സീസണിലാണ് ക്ലബിനു വേണ്ടണ്ടി അദ്ദേഹം 40ലധികം ഗോളുകള്‍ നേടിയത്.
ലിവര്‍പൂളിനെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ച ജര്‍ഗന്‍ ക്ലോപ്പാണ് മികച്ച കോച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയേയും ടോട്ടനത്തിന്റെ മൗറീഷ്യോ പൊച്ചെറ്റീനോയെയും മറികടന്നായിരുന്നു ജര്‍ഗന്‍ ക്ലോപ്പിന്റെ അവാര്‍ഡ്‌നേട്ടം.
മികച്ച ഫുട്‌ബോളര്‍ക്കുള്ള വോട്ടെടുപ്പില്‍ മെസ്സി 46 വോട്ടുകളുമായാണ് ജേതാവായത്. വാന്‍ഡിക്ക് (38) രണ്ടണ്ടാമതും റൊണാള്‍ഡോ (36) മൂന്നാമതുമെത്തി. മുഹമ്മദ് സലാഹ് (26), സാദിയോ മാനെ(23), കൈലിയന്‍ എംബാപ്പെ(17), ഫ്രാങ്കി ഡി ജോങ്(16), ഈദന്‍ ഹസാര്‍ഡ്(16), മാത്തിയാസ് ഡി ലൈറ്റ്(9), ഹാരി കെയ്ന്‍(5) എന്നിങ്ങനെയാണ് മറ്റു കളിക്കാരുടെ വോട്ടുകള്‍.
അതേസമയം, അമേരിക്കന്‍ താരം മേഗന്‍ റെപീനോയാണ് മികച്ച വനിതാ താരം. വനിതാ ലോകകപ്പില്‍ അമേരിക്കയ്ക്കായി നടത്തിയ പ്രകടനമാണ് റെപീനോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും റെപീനോ സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍കീപ്പറായി.
മെസ്സിയേയും ക്വിന്റേറോയെയും മറികടന്ന് മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഡാനിയല്‍ സോറി സ്വന്തമാക്കി. പത്തൊന്‍പതുകാരനായ താരം ഹങ്കേറിയന്‍ ക്ലബ് ഡിബ്രെസെന്‍ എഫ്.സിക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ ഈ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ഫെറന്‍വാറോസിനെതിരേ ഇഞ്ചുറി ടൈമിലായിരുന്നു ഈ അത്ഭുത ഗോള്‍ പിറന്നത്.
ഫിഫയുടെ ലോക ഇലവനില്‍ അലിസണ്‍ (ഗോള്‍കീപ്പര്‍), ഡി ലൈറ്റ്, റാമോസ്, വാന്‍ഡിക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസി, ഹസാര്‍ഡ് എന്നിവര്‍ ഇടം നേടിയപ്പോള്‍ റൊണാള്‍ഡോ പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."