HOME
DETAILS
MAL
ലാവാസയുടെ ഭാര്യക്കും ആദായനികുതി വകുപ്പ് നോട്ടിസ്
backup
September 24 2019 | 20:09 PM
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നടപടി ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷനംഗം അശോക് ലാവാസയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. എതിരാളികളെ സര്‍ക്കാര്‍ നികുതി വെട്ടിപ്പ് കേസില്‍ കുടുക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ലാവാസയുടെ ഭാര്യയും മുന്‍ ബാങ്ക് ജീവനക്കാരിയുമായ നോവല്‍ സിംഗാള്‍ ലാവാസക്ക് നോട്ടിസ് ലഭിത്. താന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നു നോവല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."