നാസികില്‍ ഒരു ലക്ഷത്തിന്റെ ഉള്ളി മോഷണം
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു ലക്ഷം രൂപയുടെ സവാള മോഷണംപോയെന്ന പരാതിയുമായി രാഹുല്‍ ബാജിറാവു എന്ന കര്ഷകന് പൊലിസില്‍ പരാതി നല്കി.
സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സവാള. വേനല്‍ക്കാല വിപണി ലക്ഷ്യമാക്കി 117 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയത്. ഒരു ലക്ഷം രൂപ വിലവരുന്ന സവാള ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റോര്‍ ഹൗസില്‍ നിന്ന് കാണാതായത്. മോഷണം സംബന്ധിച്ച അന്വേഷണം ഗുജറാത്തിലേക്കും വ്യാപിപ്പിച്ചതായി പൊലിസ് അറിയിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ കിലോക്ക് 70 മുതല്‍ 80 രൂപ വരെയാണ് സവാളക്ക് ഈടാക്കുന്നത്. വേനല്‍കാല വില്‍പ്പനക്കായി സ്റ്റോക്ക് ചെയ്ത സവാള അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയില്‍ ലേലം വിളിക്കാനായി സൂക്ഷിച്ചതായിരുന്നു.
അതിനിടയില്‍ മറ്റൊരു പരാതിയും പൊലിസിന് ലഭിച്ചിട്ടുണ്ട്. നാസിക്കിലെ ഭൗര്‍ ഗ്രാമത്തിലെ വിഷ്ണു ആഹര്‍ എന്ന കര്ഷകന് സൂക്ഷിച്ച സവാളയില്‍ യൂറിയ കലര്‍ത്തിയതായാണ് പരാതി. അഞ്ച് ലക്ഷം രൂപ വിലവരുന്ന 120 ടണ്‍ സവാളയാണ് നശിച്ചതെന്ന് കര്ഷകന് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."