HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പിനൊരുക്കമെന്ന് ബി.ജെ.പി
backup
June 15 2017 | 23:06 PM
മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നം കൈകാര്യം ചെയ്തതില്‍ തിരിച്ചടി നേരിടുകയും സര്‍ക്കാരിനെതിരേ മുഖ്യ ഘടക കക്ഷിയായ ശിവസേന പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തതിനിടയില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഇടക്കാല തെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ അതിനെ നേരിടാന്‍ ബി.ജെ.പി ഇപ്പോള്‍ തന്നെ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ചിലര്‍ സര്‍ക്കാരിനെതിരേ കടുത്ത ആക്ഷേപമാണ് ഉന്നയിക്കുന്നത്. ജനങ്ങളുടെ പിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നുമാണ് പറയുന്നത്.
എന്നാല്‍ ഇതില്‍ ഭയപ്പെടുന്നില്ലെന്നും ഏത് സമയത്തും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി ഒരുക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."