HOME
DETAILS

ഭീമമായ തുക എഴുതിത്തള്ളാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍

  
backup
June 15 2017 | 23:06 PM

%e0%b4%ad%e0%b5%80%e0%b4%ae%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a8

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പ 3.1 ലക്ഷം കോടി രൂപ. 2016- 17 കാലത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 2.6 ശതമാനം വരും ഇത്. കാര്‍ഷികവായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭം തുടങ്ങുകയും ഇതേ ആവശ്യം ഉന്നയിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന മുന്നണിവിടുമെന്ന് ഭീഷണിമുഴക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലാണ് കേന്ദ്രസര്‍ക്കാര്‍.
പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനകം കര്‍ഷകപ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. സമരത്തിനിടെ മധ്യപ്രദേശില്‍ പൊലിസിന്റെ വെടിവയ്പില്‍ ആറുപേര്‍ മരിക്കുകയും മറ്റുസ്ഥലങ്ങളില്‍ നിന്നു കര്‍ഷക ആത്മഹത്യാവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
30,000 കോടിയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ട്. 36,359 കോടിയുടെ കടം എഴുതിത്തള്ളണമെന്ന് ഉത്തര്‍പ്രദേശും 36,600 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളമെന്ന് പഞ്ചാബും ആവശ്യപ്പെട്ടുകഴിഞ്ഞു. മധ്യപ്രദേശ് 56,047 കോടി, ഗുജറാത്ത് 40,650 കോടി, ഹരിയാന 56,000 കോടി, തമിഴ്‌നാട് 7,760 കോടി, കര്‍ണാടക 52,500 കോടി എന്നിങ്ങനെയുള്ള തുകയാണ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് മേഖലയ്ക്ക് ഗുണകരമായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കാലയളവില്‍ 88,988 കോടി കാര്‍ഷിക കടങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിത്തള്ളിയിരുന്നു. 2008ല്‍ യു.പി.എ സര്‍ക്കാരാണ് സമീപകാലത്തെ ഏറ്റവും വലിയ കാര്‍ഷികവായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത്.
52,000 കോടിയുടെ വായ്പയാണ് രാജ്യവ്യാപകമായി എഴുതിത്തള്ളിയത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെങ്കിലും കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞില്ലെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. അതേ സമയം, കര്‍ഷരുടെ പ്രതിസന്ധിയെത്തുടര്‍ന്നുളള സമ്മര്‍ദ്ദം ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സമ്മര്‍ദ്ദത്തിലേക്ക് ബാങ്കുകളെ നയിച്ചിട്ടുണ്ട്.
മൊത്തം കാര്‍ഷിക വായ്പയുടെ 35 ശതമാനവും രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ 70ശതമാനത്തിലേറെ സ്ഥലത്തിന്റെ ഉടമസ്ഥരായ കര്‍ഷകരുടെ മേലിലാണ്. കൂടുതല്‍ കര്‍ഷകരും സ്വകാര്യപലിശ ഇടപാടു സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പയെടുത്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ കുറവായതിനാലാണ് പ്രധാനമായും കര്‍ഷകര്‍ പൊതുമേഖലാബാങ്കുകളെ ആശ്രയിക്കാതെ സ്വകാര്യസ്ഥാപനങ്ങളെ സമീപിക്കുന്നത്. കനത്തപലിശയാണ് സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്നത്. ഇതുതന്നെയാണ് കര്‍ഷകരെ കടക്കെണിയിലേക്കും പിന്നീട് ആത്മഹത്യയിലേക്കും തള്ളിവിടുന്നതെന്നാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago