രാജ്യത്ത് ഉള്ളിവില കുതിക്കുന്നു
നാസിക്: രാജ്യത്ത് സവാള വില കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ വിവിധ മാര്‍ക്കറ്റുകളില്‍ സവാള മൊത്തവില ക്വിന്റലിന് 4,000 രൂപയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സവാളയെത്തുന്ന ലാസലഗോണ്‍ മാര്‍ക്കറ്റില്‍ ഇന്നലെ ക്വിന്റലിന് 4,700 രൂപയാണ്. കഴിഞ്ഞ ആഴ്ച ഇത് 4,200 രൂപയായിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും കനത്ത മഴയെതുടര്‍ന്ന് ഖാരിഫ് വിളവിന്റെ കുറവാണ് സവാള വില കുതിച്ചുയരാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ പൂഴ്ത്തിവയ്പും വ്യാപകമായിട്ടുണ്ട്. നാസിക് ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ഇന്നലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
അതേസമയം സവാള പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന് പറഞ്ഞു. സവാള മൊത്തകച്ചവടക്കാര്‍ക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 50,000 ടണ്‍ സവാള സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പൂഴ്ത്തിവയ്പുണ്ടായാല് ഇത് വിപണിയിലേക്ക് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സവാള കുറവുള്ള സംസ്ഥാനങ്ങളിലേക്ക് നാഫെഡ്, നാഷ്നല്‍ കോ-ഓപറേറ്റിവ് കണ്‍സ്യൂമേഴ്സ് വഴി വിപണിയിലെത്തിക്കുമെന്നും രാംവിലാസ് പസ്വാന് വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."