HOME
DETAILS

പാക് അധീന കശ്മിരില്‍ ഭൂചലനം; 22 മരണം

  
backup
September 24 2019 | 20:09 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%80%e0%b4%a8-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%9a

ഇസ്‌ലാമാബാദ്: പാക് അധീന കശ്മിരില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 22 പേര്‍ മരിക്കുകയും 700 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ഭൂകമ്പമാപിനിയില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം.
ശ്രീനഗറില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ന്യൂ മിര്‍പൂര്‍ നഗരത്തില്‍ 10 കി.മീ താഴെയാണ് പ്രഭവകേന്ദ്രമെന്ന് യു.എസിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളായ ഡല്‍ഹി, കശ്മിര്‍, ചണ്ഡിഗഢ് എന്നിവിടെയും ഹിമാചലിന്റെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.
പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രദേശങ്ങളിലും ചെറിയ തോതില്‍ ഭൂചലനമുണ്ടായി.
പാക് അധീന കശ്മിരിലെ ന്യൂ മിര്‍പൂര്‍ നഗരത്തിലെ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും റോഡുകള്‍ പിളരുകയും വീടുകള്‍ തകരുകയും ചെയ്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. റോഡ് പിളര്‍ന്നുണ്ടായ കിടങ്ങിലേക്ക് കാറുകളും ബസും മറിഞ്ഞ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ ജമ്മുകശ്മിരില്‍ എവിടെയും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് ഡി.ജി.പി ദില്‍ബാഗ് സിങ് പറഞ്ഞു.
ഇന്ത്യന്‍ പ്രദേശങ്ങളില്‍ റോഡോ മറ്റോ തകരുകയോ വാര്‍ത്താവിനിമയ തകരാറുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago