എന്‍.സി.പി ലയന നീക്കത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസ് (ബി)യിലെ ഉള്‍പ്പോര്
കൊല്ലം: എന്‍.സി.പിയില്‍ ലയിക്കാനുള്ള കേരളാ കോണ്‍ഗ്രസ് (ബി)യുടെ നീക്കത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ശക്തമായി ഉള്‍പ്പോരെന്ന് സൂചന. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയതോടെ പാര്‍ട്ടി പെരുവഴിയിലായെന്ന വിമര്‍ശനം അടിക്കടി ശക്തമായതും നേതൃയോഗങ്ങളില്‍ നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തതോടെയാണ് എന്‍.സി.പിയുമായിട്ടുള്ള ലയനത്തിന് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പച്ചക്കൊടി കാട്ടിയത്.
അടുത്തിടെ പിള്ളയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കൊല്ലം ജില്ലാ നേതൃയോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു. ഒടുവില്‍ യോഗം പൂര്‍ത്തിയാക്കാനാവാതെ അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന സംസ്ഥാനതല നേതൃയോഗത്തില്‍നിന്നു പിള്ളയും മകനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയും ഇറങ്ങിപ്പോകുകയായിരുന്നു.
യോഗത്തിനെത്തിയ അംഗങ്ങള്‍ ഹാളിന് പുറത്തെത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഹാളിനകത്തേക്ക് കയറണമെന്ന അറിയിപ്പും അംഗങ്ങള്‍ തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍.സി.പിയുമായിട്ടുള്ള ലയന നീക്കം പാര്‍ട്ടി നേതൃത്വം സജീവമാക്കിയത്. പാര്‍ട്ടി എന്‍.സി.പിയില്‍ ലയിച്ചാലും അതിന് കൂടുതല്‍കാലം ആയുസുണ്ടാകില്ലെന്ന വിമര്‍ശനവും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിലായിരുന്നപ്പോള്‍ കൊല്ലത്ത് രണ്ട് സീറ്റില്‍ മത്സരിച്ചിരുന്ന പാര്‍ട്ടി മുന്നണി മാറിയപ്പോള്‍ ഒരു സീറ്റിലായി ചുരുങ്ങിയെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം. കൂടാതെ പാര്‍ട്ടി ഭരണത്തിന് പുറത്തുനില്‍ക്കുന്നതും പ്രവര്‍ത്തകരെ നേതൃത്വത്തിനെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ഇടതുമുന്നണി ഗണേഷ് കുമാറിനെ പിന്തുണച്ചപ്പോള്‍ കൊട്ടാരക്കരയില്‍ പിള്ളയുടെ പിന്തുണ മറിച്ച് സി.പി.എമ്മിനും ലഭിച്ചു.
കൊട്ടാരക്കരയില്‍ പിള്ളയെയും പിള്ളയുടെ നോമിനി ഡോ. മുരളിയെയും തോല്‍പ്പിച്ചിരുന്ന സി.പി.എമ്മിന്റെ വിജയത്തിന് 2016ലെ തെരഞ്ഞെടുപ്പില്‍ പിള്ള നേരിട്ട് രംഗത്തെത്തുകയായിരുന്നു. കൊട്ടാരക്കരക്ക് പകരം പിള്ളക്കു കൂടി താല്‍പര്യമുള്ള സ്ഥാനാര്‍ഥിയെ ചവറയില്‍ സി.പി.എം നിര്‍ത്തുകയായിരുന്നെങ്കിലും അത് പാര്‍ട്ടിക്ക് ഒരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പിള്ളയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആസ്ഥാനം കൊട്ടാരക്കരയിലാണ്. ഇതും സംസ്ഥാന കമ്മിറ്റി ഓഫിസും ലയനത്തെ തുടര്‍ന്നു എന്‍.സി.പിക്ക് നല്‍കരുതെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."