ഗുസ്തി ഹോസ്റ്റല്‍ പ്രവേശനം
തിരുവനന്തപുരം: ഒളിംപിക്സ് മെഡല്‍ ലക്ഷ്യമിട്ട് വനിതാ ഗുസ്തി താരങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ ആരംഭിക്കുന്ന ഗുസ്തി ഹോസ്റ്റലിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് തുടക്കമായി. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായിക ക്ഷമത പരിശോധന നാളെ തൃശൂരില്‍ തുടങ്ങും. ആറ് ജില്ലകളില്‍ വച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കായികാഭിരുചിയുള്ള കുട്ടികളെ രക്ഷിതാക്കള്‍ക്ക് നേരിട്ട് പങ്കെടുപ്പിക്കാം. വിദേശ പരിശീലകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം, ആധുനിക പരിശീലനം, ഹോസ്റ്റല്‍ സൗകര്യം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ സൗകര്യങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കുന്നത്.
50 മീറ്റര്‍ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ്ജ് ജംപ്, മെഡിസിന് ബോള്‍ ത്രോ, ബീപ്പ് ടെസ്റ്റ് ഇനങ്ങളാണ് കായിക ക്ഷമതാ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ടു ഫോട്ടോ, ബയോഡാറ്റ അടക്കം കൊണ്ടുവരണം. 17ന് തൃശൂര്‍, 18ന് വയനാട്, 24ന് കണ്ണൂര്‍, 26ന് കോട്ടയം, 27ന് ഇടുക്കി, 29ന് തിരുവനന്തപുരം എന്നിവിടങ്ങളിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ രാവിലെ ഒന്‍പത് മുതലാണ് സെലക്ഷന് നടക്കുകയെന്ന് സംസ്ഥാന ഗുസ്തി അസോസിയേഷന് സെക്രട്ടറി വി.എന്‍ പ്രസൂദ്, പ്രസിഡന്റ് ജി വര്‍ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."