ഫ്‌ളാറ്റ് ഉടമകളെ പുകച്ചു പുറത്തുചാടിക്കാന്‍ സര്‍ക്കാര്‍, പ്രതിഷേധം കടുപ്പിച്ച് ഫ്‌ളാറ്റ് ഉടമകള്‍, മരടിനെ ശവപ്പറമ്പാക്കരുതെന്നും മുന്നറിയിപ്പ്, നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും, ഇവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കാനും സര്‍ക്കാര്‍
തിരുവനന്തപുരം: ഫ്‌ളാറ്റ് ഉടമകളെ പുകച്ചു പുറത്തുചാടിക്കാന്‍ ഉറച്ച് സര്‍ക്കാര്‍. വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങി അവശ്യ വസ്തുക്കളുടെ ലഭ്യത മുടക്കുകയാണ് ആദ്യം ചെയ്യുക. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പ്രത്യേക ഉദ്യോഗസ്ഥന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ചുമതലയേറ്റത് ഇതിനുമുന്നോടിയായാണ്.
അതേ സമയം ഇതുകൊണ്ടൊന്നും ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങുമെന്ന് പൊലിസോ സര്‍ക്കാരോ കോടതികളോ വിചാരിക്കേണ്ടെന്നും ഒരു ചോരപ്പുഴ ഒഴുക്കാനുള്ള തയാറെടുപ്പിനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു. മരടില്‍ കുറേ ശവങ്ങളെ വീഴ്ത്തിയെങ്കിലേ അധികാരികള്‍ പിന്തിരിയുകയുള്ളൂവെങ്കില്‍ കാണാന്‍ കാത്തിരുന്നുകൊള്ളൂ എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ നഗരസഭ സെക്രട്ടറിയുടെ ചുമതലയോടെയാണ് സ്‌നേഹില്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. ഫ്‌ളാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ ഉടന്‍ വിച്ഛേദിക്കാന്‍ ജലഅതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് മൂന്ന് ദിവസത്തിനകം നടപ്പാക്കാന്‍ നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കി. പാചകവാതക കണക്ഷന്‍ വിച്ഛേദിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കത്തു നല്‍കും.
അതേ സമയം ഫ്‌ളാറ്റ് നിര്‍മാതാക്കളെയും നിലക്കു നിര്‍ത്തുമെന്നും പറയുന്നു. നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും, ഇവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കാനും സര്‍ക്കാര്‍മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തീരപരിപാലനചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതിന് കേസെടുത്ത് ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് നല്‍കാനും മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഫ്‌ളാറ്റ് ഉടമകളെ പുരനധിവസിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
സുപ്രിം കോടതിയിലുണ്ടായ സംഭവവികാസങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കാതെ നിവൃത്തിയില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള പദ്ധതികളും ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. മൂന്നുമാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള പദ്ധതി രൂപരേഖയാണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് പത്തിന കര്‍മപദ്ധതിയാണ് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."