HOME
DETAILS
MAL
'അവിവാഹിതരെ ആദരിക്കണം; കൂടുതല്‍ കുട്ടികളുള്ളവരെ ശിക്ഷിക്കണം'
backup
November 04 2018 | 19:11 PM
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് ശിക്ഷ നല്‍കണമെന്ന വാദവുമായി ബാബാ രാംദേവ് രംഗത്ത്. രാജ്യത്തെ ജനസംഖ്യാവര്‍ധനവ് കണക്കിലെടുത്ത് തന്നെപ്പോലുള്ള ബാച്ചിലര്‍മാരെ ആദരിക്കണമെന്നും രണ്ടിലേറെ കുട്ടികളുള്ളവരെ ശിക്ഷിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.
വിവാഹം കഴിച്ച് രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബനാഥനാകുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നുപറഞ്ഞ അദ്ദേഹം, താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒപ്പമുണ്ടെന്നും എന്നാല്‍ ഏതു പാര്‍ട്ടിക്കൊപ്പവും ഇല്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."