ക്ഷണിക്കാത്ത പരിപാടിക്കെത്തി പൊലിസുകാരനെ തല്ലി ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ക്ഷണിക്കാത്ത പരിപാടിക്കെത്തി പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ഡല്‍ഹി സംസ്ഥാന ബി.ജെ.പി നേതാവ് മനോജ് തിവാരി വിവാദത്തില്‍.
ഡല്‍ഹിയിലെ സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്തിയ തിവാരി വേദിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് തടയുകയായിരുന്നു. ഇതോടെ തന്നെ തടഞ്ഞ പൊലിസ് ഉദ്യോഗസ്ഥനെ തിവാരി ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.ഇതോടെ കൂടുതല്‍ പൊലിസെത്തി തിവാരിയെ മാറ്റി. എന്നാല്‍, തന്നെ തടഞ്ഞ പൊലിസുകാരെ ഓര്‍മയുണ്ടെന്നും നാലു ദിവസത്തിനുള്ളില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി തിവാരി പിന്നീട് രംഗത്തെത്തി. തന്റെ മണ്ഡലത്തിലാണ് പാലമെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മനോജ് തിവാരി എ.എ.പി പ്രവര്‍ത്തകരുമായും നേരിയ തോതില്‍ വാക്തര്ക്കമു ണ്ടായി. പൊലിസുകാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തിവാരിക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."