HOME
DETAILS

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ട്രംപിനെ പരിഹസിക്കുന്ന ഓഡിയോ പുറത്ത്

  
backup
June 16 2017 | 01:06 AM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae-4

സിഡ്‌നി: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന ഓഡിയോ പുറത്ത്. ട്രംപിനെ അനുകരിച്ചും എടുത്തുദ്ധരിച്ചുമാണ് ടേണ്‍ബുളിന്റെ പരിഹാസം.
ബുധനാഴ്ച പാര്‍ലമെന്റ് ഹൗസില്‍ നടന്ന രഹസ്യ മാധ്യമയോഗത്തില്‍ ടേണ്‍ബുള്‍ നടത്തിയ പ്രസംഗമാണ് ചോര്‍ന്നത്. ട്രംപിന്റെ അംഗവിക്ഷേപങ്ങളും ചലനങ്ങളും വാക്പ്രയോഗങ്ങളും അപ്പടി അനുകരിച്ചായിരുന്നു പ്രസംഗം. ആസ്‌ത്രേലിയന്‍ വാര്‍ത്താ ചാനലായ 'നയന്‍ നെറ്റ്‌വര്‍ക്ക് ന്യൂസാ'ണ് ഓഡിയോ ക്ലിപ് പുറത്തുവിട്ടത്.
കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ചാണ് പ്രസംഗം തുടങ്ങുന്നത്. രണ്ടുപേരുടെയും തെരഞ്ഞെടുപ്പ് വിജയത്തെ താരതമ്യം ചെയ്ത ടേണ്‍ബുള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ സഹായത്തെ കുറിച്ചും പരിഹസിക്കുന്നുണ്ട്. 'ഈ റഷ്യക്കാരനെ എനിക്കറിയാം...സംഗതി സത്യമാണ്. എന്നെ വിശ്വസിക്കൂ'വെന്നായിരുന്നു തമാശരൂപത്തില്‍ ടേണ്‍ബുള്‍ ട്രംപിനിട്ട് കുത്തിയത്.
അധികാരമേറ്റ ഉടന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്‍ പ്രസിഡന്റ് ഒബാമയും ടേണ്‍ബുളും ചേര്‍ന്നു തയാറാക്കിയ അഭയാര്‍ഥി കരാറുകളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago