HOME
DETAILS
MAL
ഹോംവര്‍ക്ക് ചെയ്തില്ല രണ്ടാം ക്ലാസുകാരിയുടെ പുറം അധ്യാപിക അടിച്ചു പൊളിച്ചു
backup
August 04 2016 | 18:08 PM
ബംഗളൂരു: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറം അധ്യാപിക ബെല്‍റ്റ് കൊണ്ട് അടിച്ചുപൊളിച്ചു.സെന്റ് ജോസഫ് സ്കൂളിലെ ഭാവന എന്ന കുട്ടിയെയാണ്
ട്യൂഷന് ക്ലാസിലെ അധ്യാപിക ലത ക്രൂരമര്‍ദനത്തിനിരയാക്കിയത്. ബംഗളൂരുവിലെ നീലമംഗല സുഭാഷ് നഗറിലാണ് അധ്യാപിക. കുട്ടി കഴിഞ്ഞ ഒരുവര്‍ഷമായി ട്യൂഷന് പോകുന്നുണ്ട്.കഴിഞ്ഞ ദിവസം ക്ലാസിലെത്തിയ കുട്ടി ഹോം വര്‍ക്ക് ചെയ്തില്ലെന്ന് കണ്ടതോടെയാണ് അധ്യാപിക ക്രൂദ്ധയായത്. ഉടന്‍ ബെല്‍റ്റെടുത്ത് പുറത്ത് അടിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ രക്ഷിതാക്കളാണ് കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകള്‍ കണ്ടത്. ഉടന്‍ തന്നെ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരേ നേരത്തെയും ഇത്തരത്തിലുള്ള പരാതി ഉയര്‍ന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."