കിനാവ് കാണുന്നത് നിര്‍ത്തി സ്വന്തം സംസ്ഥാനം നന്നാക്കാന്‍ നോക്ക്- യോഗിയോട് ജെ.ഡി.യു
പട്ന: ബിഹാര്‍ പിടിച്ചെടുക്കാമെന്നത് വെറും കിനാവു മാത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ജെ.ഡി.യു. 2020ല്‍ ബിഹാറില്‍ നിന്ന് നിതീഷ് കുമാറിനെ പുറത്താക്കി ബി.ജെ.പി അധികാരത്തില്‍ വരുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതികരണം. പാഴ്ക്കിനാവു കാണുന്നത് അവസാനിപ്പിച്ച് സ്വന്തം സംസഥാനത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നോക്കെന്നും ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്‍ പറഞ്ഞു.
നേരത്തെയും ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ പരാജയത്തിലാണ് കലാശിച്ചത്. ഇത്തവണയും അതു തന്നെയാണ് സംഭവിക്കുക- രാജീവ് എ.എന്‍.ഐയോട് പറഞ്ഞു.
ആദിത്യനാഥിന്റെ വാദത്തെ പിന്തുണച്ച് ബി.ജെ.പി നേതാവ് എസ് പ്രകാശും രംഗത്തെത്തിയിരുന്നു. ബിഹാറിലെ അവസ്ഥ പരിതാപകരമാണ്. ലാലുവിന്റേയും കൂട്ടരുടേയും അഴിമതി പുറത്തായി. നിതീഷ് നിശബ്ദനായ കാഴ്ചക്കാരന് മാത്രമാണ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാവില്ലെന്നും പ്രകാശ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."