ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം സഊദി അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം സഊദി അറേബ്യ അംഗീകരിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സഊദിയിലേക്ക് ഇന്ത്യ വിമാനങ്ങള്‍ അയക്കേണ്ടതില്ലെന്നും ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരാന്‍ തങ്ങള്‍തന്നെ സൗകര്യം ഒരുക്കുമെന്നും സഊദി സര്‍ക്കാര്‍ അറിയിച്ചതായി സുഷമാ സ്വരാജ് വ്യക്തമാക്കി. ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന ആവശ്യവും സഊദി അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമയുടെ അനുമതിയില്ലാതെതന്നെ തൊഴിലാളികള്‍ക്ക് എക്‌സിറ്റ് അനുവദിക്കാനും പ്രതിസന്ധി പരിഹരിക്കാനും സഊദി രാജാവ് നിര്‍ദേശം നല്‍കിയതായി ഇതുസംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തവെ സുഷമാ സ്വരാജ് വ്യക്തമാക്കി.
രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാണ് സഊദി രാജാവ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യസഹമന്ത്രി വി.കെ സിങ് അവിടത്തെ തൊഴില്‍മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എല്ലാവര്‍ക്കും ഉടന്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴില്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
കമ്പനി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് പതിനായിരത്തിലധികം ഇന്ത്യക്കാരാണ് തൊഴില്‍നഷ്ടപ്പെട്ടത് ഭക്ഷണത്തിനുപോലും പണമില്ലാതെ സഊദിയിലെ ലേബര്‍ ക്യാംപുകല്‍ കഴിയുന്നത്. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബനീസ് ഉടമസ്ഥതയിലുള്ള കമ്പനിയായ സഊദി ഓഗര്‍ സാമ്പത്തിക പ്രതിസന്ധിമൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്.
സഊദിയിലെ നിയമപ്രകാരം തൊഴിലാളിക്കു രാജ്യംവിടാന്‍ തൊഴില്‍ദാതാവിന്റെ നോ ഒബ്ജക്്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ ഇവിടെ കമ്പനി അവരുടെ ഓഫിസ് അടച്ചുപൂട്ടി ബന്ധപ്പെട്ടവരെല്ലാം സ്ഥലംവിട്ടതിനാല്‍ അവര്‍ക്ക് എക്്‌സിറ്റ് നല്‍കുന്നതിന് സഊദി സര്‍ക്കാരിന്റെ സഹായം വേണം. എന്നാല്‍ നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതിന് സൗകര്യമൊരുക്കാമെന്നും സഊദി തൊഴില്‍മന്ത്രാലയം അറിയിച്ചതായി സുഷമ പറഞ്ഞു. തൊഴില്‍ മന്ത്രി മുഫര്‍ജ് അല്‍ ഹഖ്ബാനിയെ കൂടാതെ മറ്റു ചില സഊദി ഉദ്യോഗസ്ഥരുമായും വി.കെ സിങ്ങ് വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.
തൊഴിലാളികള്‍ക്കു കിട്ടാനുള്ള വേതനം സംബന്ധിച്ച് ലേബര്‍ ഓഫിസില്‍ എഴുതി നല്‍കാന്‍ സഊദി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ നാട്ടില്‍ തിരിച്ചെത്തിയതിനുശേഷം ഈ തുക ലഭ്യമാവും. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സഊദി അധികൃതരും ഉറപ്പാക്കിവരികയാണ്. വൈദ്യസഹായവും ലേബര്‍ ക്യാംപില്‍ ശുചീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഊദി ഭരണകൂടത്തോട് നന്ദിയുണ്ടെന്നും സുഷമ പറഞ്ഞു.
സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് അഭിനന്ദിച്ചു. ലോക്‌സഭയില്‍ ജോതിരാദിത്യ സിന്ധ്യ, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രിചെയ്ത കാര്യങ്ങള്‍ക്ക് അവരെ അഭിനന്ദിക്കുകയാണു വേണ്ടതെന്നും അതിനാണോ സംസാരിക്കുന്നതെന്നും സ്പീക്കര്‍ സുമിത്രാ മഹാജന്‍ ചോദിച്ചു.
ആരും ആവശ്യപ്പെടാതെതന്നെ സഭയെ ഇക്കാര്യങ്ങള്‍ അറിയിച്ച മന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് സിന്ധ്യ പറഞ്ഞു. ഇതെരീതി മറ്റു മന്ത്രിമാരും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദിയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന അതേരീതില്‍ തന്നെയാണ് സുഷമ പാകിസ്താനെയും ചൈനയെയും കുറിച്ച് സംസാരിക്കേണ്ടതെന്നും സിന്ധ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."