HOME
DETAILS
MAL
അഫ്ഗാനിസ്ഥാനില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കു നേരെ ആക്രമണം
backup
August 04 2016 | 18:08 PM
കാബൂള്‍: പശ്ചിമ അഫ്ഗാനിസ്ഥാനില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കു നേരെ ആക്രമണം. ആറുപേര്‍ക്ക് പരുക്കേറ്റു. അമേരിക്ക, ബ്രിട്ടന്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ഭാമിയാന്‍ പ്രവിശ്യയില്‍ നിന്ന് ഹീറത്തിലേക്ക് പോകുന്നതിനിടെ ചെസ്തേ ഷെരിഫ് ജില്ലയിലാണ് ആക്രമണം നടന്നത്.
സഞ്ചാരികളോടൊപ്പം സുരക്ഷക്കായി സൈന്യം ഉണ്ടായിരുന്നതുകൊണ്ട് സംഭവത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ആക്രമണം നടത്തിയത് താലിബാന് തന്നെയാണെന്ന് ഹീറത്ത് ഗവര്‍ണര്‍ ജലാനി ഫര്‍ഹദ് ആരോപിച്ചു. തീവ്രവാദ ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നു ശക്തമായ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."