ജില്ലാതല വിളംബര റാലികള്‍ ബുധനാഴ്ച
കോഴിക്കോട്: മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി അതിവിപുലമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഭാഗമായ ജില്ലാതല നബിദിന വിളംബര റാലികള്‍ ബുധനാഴ്ച നടക്കും. രാവിലെ ഏഴു മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ നടക്കുന്ന മൗലിദ് പാരായണത്തോടെയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിനിനു സംസ്ഥാന തലത്തില്‍ തുടക്കം കുറിക്കുക. വൈകിട്ട് നാലിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റാലികള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നാരംഭിക്കുന്ന കാസര്‍കോട് ജില്ലാ റാലി തോട്ടശ്ശേരിയില്‍ സമാപിക്കും എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പൂക്കോയ തങ്ങള്‍ ചെന്തേര അധ്യക്ഷനാകും. അബ്ദുല്‍ അസീസ് ദാരിമി പാണത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
കണ്ണൂരില്‍ അബ്ദുറഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ ബാഖവി മലയമ്മ അധ്യക്ഷനാകും. ഡോ. സലീം നദ്‌വി പ്രമേയ പ്രഭാഷണം നടത്തും. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി പഴയസ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. മാനന്തവാടിയിലെ പാണ്ടിക്കടവില്‍നിന്ന് തുടങ്ങി ഗാന്ധി പാര്‍ക്കില്‍ അവസാനിക്കുന്ന വയനാട് ജില്ലാ റാലി കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം ഫൈസി പേരാല്‍ അധ്യക്ഷനാകും. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
കൂളിമാട്‌നിന്ന് തുടങ്ങി ചെറുവാടിയില്‍ സമാപിക്കുന്ന കോഴിക്കോട് ജില്ലാ റാലി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. എം.എസ്.പി പരിസരത്ത് നിന്നാരംഭിക്കുന്ന മലപ്പുറം ജില്ലാ റാലി കിഴക്കേതല സുന്നി മഹല്‍ പരിസരത്ത് സമാപിക്കും. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസമദ് പൂക്കോട്ടൂര്‍, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും.
മഞ്ഞക്കുളത്ത് നിന്നാരംഭിക്കുന്ന പാലക്കാട് ജില്ലാ റാലി സ്റ്റേഡിയം ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും'പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തും. തൊഴിയൂര്‍ ദാറു റഹ്മ അങ്കണത്തില്‍ നിന്നാരംഭിക്കുന്ന തൃശൂര്‍ ജില്ലാ റാലി കുറുക്കാന്‍ പടിയില്‍ സമാപിക്കും. അബ്ദുല്‍ കരീം ഫൈസി അധ്യക്ഷനാകും. പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തും.
എറണാകുളത്ത് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷനാകും. ഇസ്മാഈല്‍ ഫൈസി പ്രഭാഷണം നടത്തും. കോതമംഗലം കുവ്വള്ളൂര്‍ അല്‍ ബിര്‍റ് സ്‌കൂള്‍ പരിസരത്ത്‌നിന്ന് തുടങ്ങും. ചങ്ങനാശേരി പഴയ പള്ളി പരിസരത്ത് നിന്നാരംഭിച്ച ഇരുപയില്‍ സമാപിക്കുന്ന കോട്ടയം ജില്ലാ റാലി ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്യും. എസ്.എം ഫുആദ് അധ്യക്ഷനാകും. അബൂ ശമ്മാസ് മുഹമ്മദ് അലി മൗലവി പ്രഭാഷണം നടത്തും.
തൊടുപുഴയില്‍ നടക്കുന്ന ഇടുക്കി ജില്ലാ റാലി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഹമ്മദ് കബീര്‍ റഷാദി അധ്യക്ഷനാകും. സ്വലാഹ് അന്‍വരി ചേകന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. മങ്ങാട്ടു വലയില്‍ നിന്നാരംഭിക്കുന്ന റാലി മുനിസിപ്പല്‍ മൈതാനിയില്‍ അവസാനിക്കും.
കൊല്ലൂര്‍വിളയില്‍ നിന്നാരംഭിച്ച് കണ്ണനല്ലൂരില്‍ സമാപിക്കുന്ന കൊല്ലം ജില്ലാ റാലി അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷനാകും. അബ്ദുല്‍ ജവാദ് ബാഖവി പ്രഭാഷണം നടത്തും.
ഹരിപ്പാട് നടക്കുന്ന ആലപ്പുഴ ജില്ലാ റാലി ഹദിയതുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നിസാമുദ്ദീന്‍ ഫൈസി അധ്യക്ഷനാകും. നിസാര്‍ പറമ്പന്‍ പ്രഭാഷണം നടത്തും. സെന്റ് തോമസ് സ്‌കൂള്‍ പരിസരത്ത്‌നിന്ന് ആരംഭിക്കുന്ന നീലഗിരി ജില്ലാ റാലി തുപ്പി കുട്ടിപ്പെട്ട മദ്‌റസ പരിസരത്ത് സമാപിക്കും. കെ.പി മുഹമ്മദ് അലി ഹാജി റാലി ഫ്‌ളാഗ്ഓഫ് ചെയ്യും. സമാപന സംഗമം ഒ.കെ ഇമ്പിച്ചി കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.സി സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷനാകും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."