HOME
DETAILS
MAL
അരൂരില്‍ ഡി.വൈ.എഫ്.ഐ നേതാവ് മനു സി. പുളിക്കല്‍ ഇടത് സ്ഥാനാര്‍ഥി
backup
September 25 2019 | 13:09 PM
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും ഇടത് സ്ഥാനാര്‍ഥിയുടെ ചിത്രം തെളിഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി. പുളിക്കലാണ് മന്ത്രി ജി. സുധാകരന്റെ ശക്തമായ പിന്തുണയില്‍ അരൂരില്‍ എല്‍.ഡി.എഫിനായി രംഗത്തിറങ്ങുക.
നിലവില്‍ യുവജന ക്ഷേമബോര്‍ഡിലും ഫിഷറീസ് സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലും അംഗമാണ്. മനു സി. പുളിക്കലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മനുവിന്റെ പേര് അംഗീകരിക്കുകയായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് യോഗത്തില്‍ സംബന്ധിച്ചിരുന്നു. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മനു എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."