'വി.വി.ഐ.പി': ബിഹാറില്‍ യോഗി പ്രസംഗിച്ചത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നില്‍ നിന്ന്
പട്‌ന: വി.വി.ഐ.പി പരിഗണന വേണ്ടെന്ന് നാഴികക്ക് നാല്‍പതു വട്ടം പറയുന്ന യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ വിമര്‍ശനപ്പേമാരി ചൊരിഞ്ഞത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു പിന്നില്‍ നിന്നുകൊണ്ട്. കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
പോവുന്നിടത്തെല്ലാം തനിക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കുന്ന യോഗിയുടെ നിലപാട് നേരത്തെയും വിവാദമായിട്ടുണ്ട്. ബംഗളൂരു ആശുപത്രിയില്‍ കൂളറുകള്‍ സംവിധാനിച്ചതും കൊല്ലപ്പെട്ട സൈനികന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ എ.സി കൊണ്ടുപോയതും സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ വിമര്‍ശനമേറ്റു വാങ്ങിയിരുന്നു.
ബിഹാറിലെ ക്രമസമാധാന നിലയെ ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ ആദ്യ ആക്രമണം. അനധികൃത അറവുശാലയും മുത്തലാഖും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നു വന്നു. അടുത്ത തവണ ബി.ജെ.പി അധികാരത്തിലേറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."