രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയുടെ പേര് വെളിപെടുത്താതെ ഭരണപക്ഷവും പ്രതിപക്ഷവും
ന്യൂഡല്‍ഹി: ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും രാഷ്ട്രപതി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വെങ്കയ്യ നായിഡു എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ചര്‍ച്ചയില്‍ പങക്െടുത്തു.
സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ധാരണ ഉണ്ടായിട്ടില്ലെന്നാണ് വിവരം. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം അറിയാനായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് ഉച്ചക്കു ശേഷം സംഘം സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തും.
ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ഥി സുഷമ സ്വരാജ് ആയിരിക്കുമെന്ന് ററിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. സ്ഥാനാര്‍ഥിയാവാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം ശരത് പവാര്‍ നിരച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."