ബഹ്റൈനില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി; രണ്ടു പേര് പൊലിസ് പിടിയില്‍
മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനില്‍ കാറില്‍ തട്ടി കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ കണ്ടത്തി. അഞ്ചു വയസുള്ള സാറ എന്ന ലക്നൗ സ്വദേശിയുടെ പെണ്‍കുട്ടിയെയാണ് പൊലിസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബഹ്റൈന്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 38 വയസുള്ള ഒരു ബഹ്റൈന്‍ സ്വദേശിയും37 കാരിയായ ഏഷ്യന്‍ വംശജയുമാണ് പൊലിസ് പിടിയിലായിരിക്കുന്നതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ പൊലിസ് ജനറല്‍ ഡയറക്ടറേറ്റ് കേണല്‍ ഖാലിദ് അല്‍ റോബിന് അറിയിച്ചു.
ഇവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
കുട്ടിയെ കാണാതായ ഹൂറ പരിധിയിലുള്ള പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവം നടന്നത്. ലക്നൊ സ്വദേശിനിയായ അനീഷ ചാള്‍സിന്റെ മകളാണ് സാറ. അനീഷ 'മുഹമ്മദ് ജലാല്‍ കമ്പനി'യുടെ ഒരു ഡിവിഷനില്‍ ജീവനക്കാരിയാണ്.
അതേസമയം കുട്ടിയെ കണ്ടെത്തിയ സ്ഥലമോ പ്രതികളുടെ ഉദ്ദേശമോ മറ്റോ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
കുട്ടിയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും ബഹ്റൈന്‍ പൊലിസും കുട്ടിയുടെ ബന്ധുക്കളും നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."