HOME
DETAILS

എറണാകുളത്ത് ചിത്രം തെളിയുന്നു; മനു റോയ് എല്‍.ഡി.എഫ് സ്വതന്ത്രനാകും

  
backup
September 25 2019 | 19:09 PM

ldf325975664

 

#ടി.എസ് നന്ദു
കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന എറണാകുളം മണ്ഡലത്തിന്റെ സ്ഥാര്‍ഥി ചിത്രം തെളിയുന്നു. ഉറച്ച യു.ഡി.എഫ് മണ്ഡലമായ എറണാകുളം പിടിച്ചടക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി എന്ന നിലയ്ക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. ഹൈക്കോടതി അഭിഭാഷകനും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയിയുടെ മകനുമായ മനു റോയ് ആകും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുക. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സി.പി.എം നേതൃത്വം മനുവിനോട് ആശയവിനിമയം നടത്തി. അതേസമയം, ഐ ഗ്രൂപ്പിന്റെ സീറ്റായ എറണാകുളത്ത് ആരാകണം സ്ഥാനാര്‍ഥി എന്നതു സംബന്ധിച്ച് യു.ഡി.എഫില്‍ സംശയം തീര്‍ന്നിട്ടില്ല. ഡി.സി.സി പ്രസിഡന്റ് ഡി.ജെ വിനോദിനാണ് സാധ്യത കല്‍പിക്കുന്നത്. മുന്‍ എം.പി പ്രൊഫ. കെ.വി തോമസും സീറ്റിനായി രംഗത്തുള്ളത് മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.
പൊതുസമ്മതനായ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണ് ലത്തീന്‍ സഭാംഗമായ മനുവിന്റെ പേര് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന സമിതിയിലേക്കു നിര്‍ദേശിച്ചത്.
നേരത്തേ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍, അദ്ദേഹത്തിന്റെ മകന്‍ അഡ്വ. റോണ്‍ സെബാസ്റ്റ്യന്‍, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനോടു പരാജയപ്പെട്ട എം.അനില്‍ കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്, എന്നിവരുടെ പേരുകള്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു.
ഒടുവില്‍ മനുവില്‍ ചര്‍ച്ച അവസാനിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം റോയിയുടെ മകനെന്ന വിലാസവും മറ്റ് ബന്ധങ്ങളും അനുകൂലഘടകമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയും താനുമെന്ന് മനു പ്രതികരിച്ചു. കുടുംബവേരുകളും വിപുലമായ ബന്ധങ്ങളും സഹായകരമാകും.
പഠനകാലത്ത് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നതായും മനു പറഞ്ഞു. ആദ്യംതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നേറാനാണ് ഇടതു ക്യാംപിന്റെ കണക്കുകൂട്ടല്‍. അതിനിടെ ജനതാദള്‍ (എസ്) സീറ്റ് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. എന്നാല്‍ സീറ്റ് വിട്ടുനല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍, മുന്‍ എം.പി പ്രൊഫ. കെ.വി തോമസ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി, നിലവിലെ മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം സീറ്റിനായി ചരടുവലിച്ചെങ്കിലും ടി.ജെ വിനോദിനാണ് സാധ്യത. കെ.വി തോമസ് ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഹൈബി ഈഡന്‍ എം.പി അടക്കമുള്ള ഐ ഗ്രൂപ്പുകാരുടെ പിന്തുണ വിനോദിനാണ്.
എന്‍.ഡി.എയിലാകട്ടെ സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. ഇന്ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമാകും എന്നാണ് പ്രതീക്ഷ. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജുവിനാണ് പ്രഥമ പരിഗണന. പാര്‍ട്ടി ഇന്റലക്ച്വല്‍ സെല്‍ ഭാരവാഹി ശിവശങ്കരന്റെ പേരും പരിഗണനയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  14 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago