പീഡനക്കേസിലുള്ള ചിന്മയാനന്ദിനെ തള്ളി ബി.ജെ.പി സ്വാമി പാര്‍ട്ടി വിട്ടിട്ട് കുറേക്കാലമായെന്ന്
ലഖ്‌നൗ: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ തള്ളി പാര്‍ട്ടി. നിയമവിദ്യാര്‍ഥിനി പീഡനപരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ചിന്മയാനന്ദ് പാര്‍ട്ടി അംഗമല്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലിനു ശേഷം ഒരു മാസം പിന്നിട്ടപ്പോഴാണ് ചിന്മയാനന്ദ് പാര്‍ട്ടിയിലില്ലെന്ന വിശദീകരണവുമായി ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന വക്താവ് രംഗത്തെത്തിയിരിക്കുന്നത്. 72കാരനായി ചിന്മയാനന്ദ് മൂന്നു തവണ ബി.ജെ.പിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റംഗമായിട്ടുണ്ട്. വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. എന്നാല്‍, അദ്ദേഹം ബി.ജെ.പി അംഗമല്ലെന്നാണ് യു.പിയിലെ ബി.ജെ.പി വക്താവ് ഹരീഷ് ശ്രീവാസ്തവ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ആളെന്ന നിലയിലാണ് താനിതു പറയുന്നതെന്നും ഹരീഷ് ശ്രീവാസ്തവ പറഞ്ഞു.
എന്നുമുതലാണ് ചിന്മയാനന്ദ് ബി.ജെ.പി വിട്ടതെന്ന ചോദ്യത്തിനു കുറേക്കാലമായെന്നായിരുന്നു ശ്രീവാസ്തവയുടെ മറുപടി. ശരിക്കുള്ള തിയതി തനിക്കറിയില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം, ചിന്മയാനന്ദ് പാര്‍ട്ടിക്കാരനല്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. പീഡനക്കേസില്‍ ചിന്മയാനന്ദ് അറസ്റ്റിലായ ശേഷം ആദ്യമായാണ് ബി.ജെ.പി ഔദ്യോഗികമായി പ്രതികരിക്കുന്നത്.
കേസില്‍ ചിന്മയാനന്ദിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചിന്മയാനന്ദിനെതിരേ ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ കഴിഞ്ഞ ദിവസം പണമാവശ്യപ്പെട്ടെന്ന പരാതിയില്‍ കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."