ഓണവും ബലിപെരുന്നാളും; വിമാനയാത്ര ചെലവേറും
തിരുവനന്തപുരം: വരുന്ന ഓണവും ബലിപെരുന്നാളും മുതലെടുത്ത് ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രാ നിരക്കില്‍ വന്‍ വര്‍ധനവ് വരുത്തി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റേതടക്കമുള്ള കമ്പനികളാണ് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. മസ്‌ക്കറ്റ് കോഴിക്കോട് നിരക്കില്‍ സെപ്റ്റംബര്‍ ഒന്‍പതിന് പുലര്‍ച്ചെയുള്ള സര്‍വിസിനാണ് ഏറ്റവും കൂടിയ നിരക്ക്. (156 റിയാല്‍) ഏകദേശം 27,115 രൂപ. വാരാന്ത്യം കണക്കിലെടുത്തു യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് വിമാന കമ്പനികള്‍. അവസരം മുതലെടുത്ത് നിരക്കുകള്‍ കുത്തനെകൂട്ടി പ്രവാസികളെ കൊള്ളയടിക്കാനാണ് കമ്പനികള്‍ ഒരുങ്ങുന്നത്.
പത്തിനും പതിനൊന്നിനും തിരുവനന്തപുരത്തേക്ക് 17,902 രൂപയാവും നിരക്ക്. ഒമാന്‍ എയറിന്റെ കോഴിക്കോടിനുള്ള സര്‍വിസുകളില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ 11 വരെ ഇക്കോണമി ക്ലാസിന് 34,762 രൂപയാണ് നിരക്ക്. ജെറ്റ് എയര്‍വേസിനും പല ദിവസങ്ങളിലും ഉയര്‍ന്ന തുകയാണ് ടിക്കറ്റിന് നല്‍കേണ്ടത്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബ്ലോക്ക് ചെയ്തതായും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര്‍ ഏഴിന് 12862 രൂപ നല്‍കിയാല്‍ മാത്രമേ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിച്ചേരാന്‍ കഴിയൂ. എട്ടിന് 17,381 ഉം പത്തിന് 15,643 രൂപയുമാണ് കൊച്ചിയിലേക്കുള്ള നിരക്ക്.
സെപ്റ്റംബര്‍ ആദ്യം ചില ദിവസങ്ങളില്‍ മാത്രമാണു കുറഞ്ഞ നിരക്ക്. എന്നാല്‍ വരുംദിവസങ്ങളില്‍ ഇതും ഉയരുമെന്നാണ് ട്രാവല്‍ ഏജന്‍സി മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മസ്‌ക്കറ്റിന് പുറമേ മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നുള്ള മലയാളികളുടെ വരവുപോക്കും ചെലവേറിയതാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."