വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍മസമിതി രൂപീകരിച്ചു
കാവുംമന്ദം: പ്രളയത്തിന് ശേഷമുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനായി ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി തരിയോട് ജി.എല്‍.പി സ്കൂളില്‍ കര്‍മസമിതി രൂപീകരിച്ചു.
കര്‍മസമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കൊഴിഞ്ഞുപോക്ക് തടയുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ പരിപാടികളും സ്കൂള്‍ തലങ്ങളില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. പദ്ധതി പുര്‍ത്തീകരിച്ച് നവംബര്‍ 14ന് ശിശുദിനത്തില്‍ ഡ്രോപ്പ് ഔട്ട് ഫ്രീ സ്കൂള്‍ പ്രഖ്യാപനം നടത്തും.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി സണ്ണി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീജ ആന്റണി, ആന്‍സി ആന്റണി, പ്രധാനാധ്യാപിക വത്സ പി. മത്തായി, കെ. സന്തോഷ്, സജിഷ പ്രശാന്ത്, എം.എ ലില്ലിക്കുട്ടി, എം.പി.കെ ഗിരീഷ്കുമാര്‍, ബഷീര്‍ പുള്ളാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."