ബി.ജെ.പി കലാപമുണ്ടാക്കുന്നത് അധികാരം പിടിച്ചെടുക്കാനെന്ന്
കല്‍പ്പറ്റ: രാജ്യത്ത് കലാപങ്ങളുണ്ടാക്കി അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്.
പാര്‍ട്ടിയുടെ കല്‍പ്പറ്റ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്ജിദ് വിഷയം ഇപ്പോള്‍ സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ബി.ജെ.പിയുടെ ഭരണത്തിനു കീഴില്‍ രാജ്യം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഡി. രാജന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, എന്‍.ഒ ദേവസി, യു.എ ഖാദര്‍, ഇ.ആര് സന്തോഷ് കുമാര്‍, കെ.എസ് ബാബു, കെ.എ സ്കറിയ, ഷംസുദ്ദീന് അരപ്പറ്റ, എന്‍.കെ ജ്യോതീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."