മരണത്തില്‍ സി.ബി.ഐ അന്വേഷണം; ഉത്തരവ് ഉപതെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവം സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ തീരുമാനം. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്തരവിറങ്ങുന്നത് വൈകും. ബാലഭാസ്‌കര്‍ ഓര്‍മയായിട്ട് ഇന്നലെ ഒരു വര്‍ഷം കഴിഞ്ഞു.
മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. അന്വേഷണം സി.ബി.ഐക്ക് വിടുന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് സംഘവും മൊഴിയെടുപ്പ് തുടരുകയാണ്. സംഭവ സമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെടുപ്പൊഴികെ ബാക്കിയെല്ലാം പൂര്‍ത്തിയായെന്ന് അന്വേഷണ സംഘം അറിയിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന അര്‍ജുന്റെ മൊഴി കളവാണെന്ന് തെളിഞ്ഞത് കേസില്‍ വഴിത്തിരിവായിരുന്നു.
സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മരണത്തില്‍ സംശയമുണ്ടെന്നും കൊലപാതകമാണെന്നും ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി ആവര്‍ത്തിക്കുന്നു. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒന്നോടെ കോരാണിയില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ദേശീയപാതയ്ക്കു സമീപത്തെ മരത്തില്‍ ഇടിച്ചാണ് ബാലഭാസ്‌കറും രണ്ടരവയസുകാരി മകള്‍ തേജസ്വിനിയും മരണപ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും സാരമായി പരുക്കേറ്റിരുന്നു. എന്നാല്‍, അപകടസമയത്ത് ആരാണ് വാഹനമോടിച്ചതെന്നത് സംബന്ധിച്ച മൊഴികളിലെ വൈരുധ്യമാണ് കേസിനെ സംശയമുനയില്‍ നിര്‍ത്തിയത്.
ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായി. ഇതോടെ, പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെയും മറ്റും ആരോപണങ്ങളില്‍ വസ്തുതയുണ്ടോയെന്ന സംശയവും ബലപ്പെട്ടു. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന ചിലരെക്കുറിച്ചുള്ള സാമ്പത്തിക ആരോപണങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."