പൊതുമാപ്പ് സേവനങ്ങളെ അവധി ബാധിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം.
ജിദ്ദ: പൊതുമാപ്പ് സേവനങ്ങളെ അവധി ബാധിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം. ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചതായും പെരുന്നാള്‍ അവധിക്കാലത്തെ സേവനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചതായി റിയാദ് പാസ്പോര്‍ട്ട് മേധാവി സൂലൈമാന്‍ അല്‍ സുഹൈബാനി വ്യക്തമാക്കി.
നാടുകടത്തല്‍ കേന്ദ്രങ്ങളിലും പാസ്പോര്‍ട്ട് ഓഫിസുകളിലും ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും സേവനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന് 29 വരെ രാവിലെ അഞ്ച് മുതല്‍ മൂന്ന് വരെയും രാത്രി ഒന്‍പത് മുതല്‍ 12 വരെയും എക്സിറ്റ് കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭിക്കും. യമന്‍ പൗരന്മാര്ക്കുള്ള സന്ദര്‍ശന വിസ പുതുക്കല്‍ നടപടികളും ഈ കാലയളവില്‍ തുടരും. അതേസമയം വ്യക്തികളും സ്ഥാപനങ്ങളും പരമാവധി സേവനങ്ങള്‍ ലഭ്യമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."