HOME
DETAILS

ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവം: നഷ്ടപരിഹാരം തേടി ബന്ധുക്കള്‍ കോടതിയില്‍

  
backup
August 04 2016 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af-3

തലശേരി: ഐ.ഡി.ബി.ഐ തലശേരി ശാഖയിലെ ജീവനക്കാരി മേലൂര്‍ വടക്ക് പുതിയാണ്ടി വീട്ടില്‍ വില്‍ന വിനോദ് വെടിയേറ്റു മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം തേടി ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. വില്‍നയുടെ അമ്മ പുതിയാണ്ടി സുധ, വില്‍നയുടെ ഭര്‍ത്താവ് പുന്നോല്‍ കൊമ്മല്‍വയല്‍ പൂജ ഹൗസില്‍ സംഗീത് എന്നിവരാണു ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വിസ് അതോറിറ്റിയെ സമീപിച്ചത്. എന്നാല്‍ വില്‍നയുടെ മരണത്തില്‍ ബാങ്കിന് ഉത്തരവാദിത്വമില്ലെന്നു ബാങ്കിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദം ഉന്നയിക്കുകയായിരുന്നു. ഇതു കോടതി അംഗീകരിച്ചില്ല.

68,62,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു വില്‍നയുടെ ബന്ധുക്കള്‍ അഡ്വ. ഒ.ജി പ്രേമരാജ് മുഖേന ലീഗല്‍ സര്‍വിസ് അതോറിറ്റിയെ സമീപിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെയും വില്‍നയെയും നിയമിച്ചത് ഏജന്‍സി വഴിയാണെന്നും അതിനാല്‍ തന്നെ ഇത്തരം സംഭവങ്ങളില്‍ ബാങ്കിന് ഉത്തരവാദിത്വം ഇല്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ബാങ്കിന്റെ നിലപാട് ശരിയല്ലെന്നു ജഡ്ജി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കണമെന്നും ജഡ്ജി ബാങ്കിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

എന്നാല്‍ പരിയാരം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വെടിപൊട്ടിയതില്‍ അസ്വഭാവികത കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നു കസ്റ്റഡിയിലെടുത്ത സുരക്ഷാ ജീവനക്കാരന്റെ തോക്ക് ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനക്കായി കോടതി അനുമതിയോടെ തിരുവനന്തപുരത്തേക്ക് അയക്കുകയും ചെയ്തിരുന്നു. അപകടം വരുത്തിയ തോക്ക് ഉപയോഗിച്ചുള്ള ടെസ്റ്റ് ഫയറിനും പൊലിസ് കോടതിയുടെ അനുമതി തേടിയിരുന്നു.

കഴിഞ്ഞ ജൂണ്‍ രണ്ടിനു രാവിലെ 9.50ഓടെയായിരുന്നു ഐ.ഡി.ബി.ഐ ബാങ്കിന്റെ തലശേരി ശാഖയിലെ സെയില്‍സ് വിഭാഗം താല്‍കാലിക ജീവനക്കാരി വില്‍ന സുരക്ഷാ ജീവനക്കാരന്‍ അഞ്ചരക്കണ്ടി കിനാലൂരിലെ ഹരീന്ദ്രന്റെ തോക്കിലെ വെടിയേറ്റു മരിച്ചത്. തോക്കില്‍ തിര നിറച്ചതിനുശേഷം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയെന്നായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൊഴി. എന്നാല്‍ വില്‍നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി മാതാവ് സുധ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു. ഇതിനിടെയാണ് വില്‍നയുടെ മരണത്തില്‍ ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് കോടതിയെ ബോധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago