HOME
DETAILS

വാഹനാപകടങ്ങളില്‍ കോഴിക്കോട്ട് മൂന്ന് മരണം

  
backup
September 25 2019 | 19:09 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d

 


ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോഴിക്കോട്: ജില്ലയില്‍ വാഹനാപകട പരമ്പരയില്‍ മൂന്ന് മരണം. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്. പേരാമ്പ്ര, അത്തോളി, പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. പേരാമ്പ്രയില്‍ ബസ് തട്ടി കായണ്ണ ചെറുക്കാട് കക്കുടുമ്പില്‍ മീത്തല്‍ പരേതനായ മാധവന്റെ ഭാര്യ ദേവി (53) ആണ് മരിച്ചത്. അത്തോളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉള്ളിയേരി കക്കഞ്ചേരി ചെട്ട്യാങ്കണ്ടി ഗോവിന്ദന്‍ നായരുടെ ഭാര്യ ലീല (61) ആണ് ബസ് തട്ടി മരിച്ചത്. പന്തീരാങ്കാവില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ചേലേമ്പ്ര പടിഞ്ഞാറ്റിന്‍ പൈനെച്ചിയന്‍ മുഹമ്മദിന്റെ മകന്‍ ഫാസില്‍ (29) ആണ് മരിച്ചത്. മുക്കത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വയനാട് മാനന്തവാടി സ്വദേശി വിലയാനിക്കല്‍ നിഷാദ് ബാബുവിന് ഗുരുതരമായി പരുക്കേറ്റു.
പേരാമ്പ്രയില്‍ ഇന്നലെ ഒരു മണിയോടെ അമിത വേഗതയില്‍ സ്റ്റാന്റിലേക്ക് കയറ്റുകയായിരുന്ന ബസ് സ്ത്രീയെ ഇടിച്ചിട്ട ശേഷം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ഗോകുലം ഗ്രൂപ്പിന്റെ കെഎല്‍ 18 കെ. 1116 നമ്പര്‍ ബസാണ് അപകടമുണ്ടാക്കിയത്. ബസ്റ്റാന്റിലൂടെ നടന്നുപോവുകയായിരുന്ന ദേവിയെ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഷിനിജ, ഷിനീഷ് (യു.എസ്.എ). മരുമകന്‍: സന്തോഷ് കൂത്താളി.
ബസ്സ്റ്റാന്റില്‍ വീട്ടമ്മ ബസിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിവിധ യുവജന സംഘടനകള്‍ ബസുകള്‍ തടഞ്ഞത്. പേരാമ്പ്ര സ്റ്റാന്റില്‍ ബസ് തടയാനെത്തിയവരെ നീക്കം ചെയ്യുന്നതിനിടയില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു.
അത്തോളി - ഉള്ളിയേരി റൂട്ടില്‍ കുടക്കല്ല് വളവില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ബസിടിച്ചാണ് ഉള്ളിയേരി കക്കഞ്ചേരി ചെട്ട്യാങ്കണ്ടി ഗോവിന്ദന്‍ നായരുടെ ഭാര്യ ലീല മരിച്ചത്. എംഡിറ്റ് എന്‍ജീനിയറിങ് കോളജ് ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിലത്തേക്ക് തെറിച്ചുവീണ ലീലയുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഇവരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കള്‍: ഷര്‍മിള, ലിജിഷ. മരുമക്കള്‍: കൃഷ്ണദാസ് (പറമ്പില്‍ ബസാര്‍), സുജീഷ് (പയിമ്പ്ര).
കോഴിക്കോട് മര്‍ക്കസ് ട്രാവല്‍ മാര്‍ട്ടിലെ ജീവനക്കാരനും മലപ്പുറം ചേലേമ്പ്ര സ്വദേശിയുമായ ഫാസില്‍ രാവിലെ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ പന്തീരാങ്കാവിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
മാതാവ്: സൈനബ. ഭാര്യ: ഷമീമ തസ്‌നി. ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്്. സഹോദരങ്ങള്‍: ഷമീര്‍, വഹീദ, സഫീഹ, സലീന. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പുത്തൂപാടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago