സ്പാനിഷ് ഭാഷാ സാംസ്കാരിക സംഘത്തില്‍ കണ്ണൂര്‍ക്കാരിയും
കണ്ണൂര്‍: സ്പെയിന് സര്‍ക്കാര്‍ ലോകത്തെ 20 രാഷ്ട്രങ്ങളില്‍നിന്ന് ക്ഷണിച്ചുവരുത്തുന്ന ബിരുദാനന്തര ബിരുദ ഭാഷാ വിദ്യാര്‍ഥികള്‍ക്കുള്ള ഫോറിന് ലാംഗ്വേജ് അസിസ്റ്റന്റ് പ്രോഗ്രാമില്‍ ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ബിരുദധാരികളില്‍ കണ്ണൂര്‍ സ്വദേശി ജുഷ്നാ ഷാഹിനും.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സ്പാനിഷ് ഭാഷയില്‍ ബിരുദം നേടിയ ജുഷ്ന ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് വിവിധ സര്‍വകലാശാലകളിലെ 60 വിദ്യാര്‍ഥികളാണ് എട്ടുമാസം നീളുന്ന വിദേശ ഭാഷ വിനിമയ സാംസ്കാരിക പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സംഘത്തില്‍ ജെ.എന്‍.യുവില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏക മലയാളിയാണു കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ജുഷ്ന ഷാഹിന്‍.
സ്പെയിനില്‍ നടക്കുന്ന എട്ടുമാസത്തെ ഭാഷാ അധ്യാപന പ്രോഗ്രാമില്‍ ഗ്രാന്‍ഡും സ്പെയിന് സര്‍ക്കാരിന്റെ അംഗീകാര പത്രവും ലഭിക്കും. സ്പെയിനിലെ വിവിധ നഗരങ്ങളിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി.
'ദി കംപാനിയന് 'മാസിക മുന്‍ പത്രാധിപ സമിതി അംഗവും 'ഫൂട്ടി ടൈംസ് ' വെബ് പോര്‍ട്ടല്‍ സ്പോര്‍ട്സ് കോളമിസ്റ്റുമായ ജുഷ്ന ഷാഹിന്‍ മാധ്യമം ദിനപത്രം മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സി.കെ.എ ജബ്ബാറിന്റെയും ഡല്‍ഹി കേരള ഹൗസ് ജീവനക്കാരി സി.എച്ച് നാസിലയുടെയും മകളാണ്.
കുറ്റ്യാടി ദേവര്‍കോവില്‍ അവാദ് അഹ്മദാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."