HOME
DETAILS
MAL
'അപകട ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചു മാറ്റണം'
backup
June 16 2017 | 20:06 PM
പരപ്പനങ്ങാടി: നൂറുക്കണക്കിന് വാഹനങ്ങള്‍ ഓടുകയും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ സഞ്ചരിക്കുകയും ചെയ്യുന്ന പരപ്പനങ്ങാടി പ്രയാഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ ചീനി മരമാണ് നാട്ടുക്കാരുടെ ഉറക്കംകെടുത്തുന്നത്. ഇത് ഓരോ ദിവസവും ചെരിഞ്ഞു വരികയാണ്. ഇതിന്നടിയിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്.
റോഡോരത്തെ അപകട മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി ഉണ്ടെങ്കിലും അധികൃതര്‍ ഇതു വരെ കണ്ടമട്ടില്ല. ഈ മരം എത്രയും വേഗം മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഡിവിഷന് കൗണ്‍സിലര്‍ കടവത്ത് സൈതലവി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."