വിമാനത്താവളത്തില്‍ വീണ്ടും പരീക്ഷണപ്പറക്കല്‍ നടത്തി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രവിമാനം ഉപയോഗിച്ച് വീണ്ടും പരീക്ഷണപ്പറക്കല്‍ നടത്തി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ യാത്ര വിമാനമാണ് കണ്ണൂരില്‍ വീണ്ടുമെത്തിയത്.
ഞായറാഴ്ച രാവിലെ 7.05 കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനം ഒരുമണിക്കൂര്‍ പദ്ധതി പ്രദേശത്ത് ചെലവഴിച്ചു.
റണ്‍വേക്ക് മുകളില്‍ ഉയര്‍ന്നും താഴ്ന്നും വട്ടമിട്ടു പറന്ന വിമാനം ലാന്റ് ചെയ്യാതെ അഞ്ചുതവണ ടച്ച് ആന്‍ഡ് ഗോ നടത്തി 8.20 ഓടെ തിരിച്ചു. 187 പേര്‍ക്ക് ഇരിക്കാവുന്ന വിമാനമാണ് പരീക്ഷണപ്പറക്കലിനെത്തിയത്.ഐ.എല്‍.എസ് പരിശോധനയ്ക്കായി കഴിഞ്ഞ മാസവും രണ്ടുതവണ യാത്രാ വിമാനങ്ങള്‍ ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധന പൂര്‍ണതോതില്‍ വിജയമാകാതെ വന്നതോടെയാണ് വീണ്ടും ഐ.എല്‍.എസ് കാലിബ്രേഷന്‍ നടത്തിയത്.
ഇതിന് മുന്‍പ് സെപ്റ്റംബര്‍ 20, 21 ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ച് കാലിബ്രേഷന്‍ നടത്തിയിരുന്നു. ഇതിനുശേഷം തയാറാക്കിയ ഇന്‍സ്ട്രുമെന്‍സ് അപ്രോച്ച് പ്രൊസീജര്‍ പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങള്‍ രണ്ട്, മൂന്നു തിയതികളില്‍ പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും പൂര്‍ണ വിജയം കണ്ടില്ല.
11ന് ഡോണിയര്‍വിമാനം കാലിബ്രേഷന്‍ നടത്താനായി പറന്നപ്പോഴും ഫലം തൃപ്തികരമായിരുന്നില്ല.
തുടര്‍ന്ന് കോഴിക്കോട് കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ കാലിബ്രേഷന് വേണ്ടി വിമാനം കണ്ണൂരില്‍ നിന്നുപറന്നു. ഇതിനിടെ കിയാലും സി.എന്‍.എസ് വിഭാഗവും ഐ.എല്‍.എസുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വീണ്ടും പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കി. ഇതേ തുടര്‍ന്നാണ് ഐ.എല്‍.എസ് കാലിബ്രേഷന്‍ നടത്താന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റിയോട് വീണ്ടും ആവശ്യപെട്ടത്.
കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ 127 വിമാനത്താവളങ്ങിലും എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ ഡോണിയര്‍ ബീച്ച് ക്രാഫ്റ്റ് വിമാനങ്ങളാണ് കാലിബ്രേഷന്‍ നടത്തുന്നത്. ഇനി ഇന്‍സ്ട്രുമെന്റ അപ്രോച്ച് പ്രൊസി ജര്‍ തയാറാക്കി രാത്രി പരീക്ഷണം കൂടി അടുത്ത ആഴ്ച നടത്താനുണ്ട്. പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടിയ സാങ്കേതിക പ്രശ്‌നങ്ങള്‍ കിയാലിന്റെ സി.എന്‍.എസ് വിഭാഗം പരിഹരിച്ച ശേഷമാണ് വീണ്ടും പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."