ജില്ലയില്‍ വ്യാജനോട്ട് തട്ടിപ്പ് പെരുകുന്നു
കാസര്‍കോട്: ജില്ലയില്‍ വ്യാജനോട്ടുകള്‍ നല്കി തട്ടിപ്പു നടത്തുന്നത് പെരുകുന്നു. നോട്ടുകളുടെ കളര്‍ പ്രിന്റെടുത്ത് രണ്ടു ഭാഗവും ഒട്ടിച്ച ശേഷം ഇവ തിരക്കുള്ള കടകളിലും മറ്റും വിനിമയം നടത്തുന്ന രീതിയാണ് തട്ടിപ്പു സംഘം പ്രയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ മത്സ്യവില്പനക്കാരിയായ സുജാതയെ 2000 രൂപയുടെ വ്യാജ നോട്ടുനല്കി കബളിപ്പിച്ചതിനുപിന്നാലെ പെരിയയിലും സമാന സംഭവം അരങ്ങേറി. പെരിയ കൃഷിഭവന് റോഡില്‍ മത്സ്യവില്പന നടത്തുന്ന അജാനൂര്‍ കടപ്പുറം സ്വദേശിനി പുഷ്പയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ യുവാവാണ് മത്സ്യം വാങ്ങിയശേഷം 2,000 രൂപയുടെ നോട്ട് നല്‍കിയതെന്ന് പുഷ്പ പരാതിപ്പെട്ടു.
270 രൂപയുടെ മത്സ്യമാണ് യുവാവ് സുജാതയില്നിന്നു വാങ്ങിച്ചത്. ഇതിനു ശേഷം 2000ന്റെ നോട്ട് നല്‍കുകയും ചെയ്തു. മത്സ്യ വില്പനയുടെ തിരക്കിലായിരുന്നു പുഷ്പ നോട്ട് നിവര്‍ത്തി നോക്കിയിരുന്നില്ല. മത്സ്യത്തിന്റെ തുക കഴിച്ചു ബാക്കി തുകയായ 1730 രൂപ യുവാവിനു മടക്കിനല്‍കുകയും ചെയ്തു. പിന്നീട് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് 2000 രൂപയുടെ വ്യാജ നോട്ട് കണ്ടെത്തിയത്.
തൊട്ടടുത്തുള്ള ബാങ്കിന്റെ സി.സി.ടി.വി കാമറ പരിശോധിച്ച് യുവാവിനെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം നടത്തി വരുന്നുണ്ട്. അതിനിടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകളുമായി ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നത് വ്യാപാരികളെയും കുഴക്കുന്നു.
ഒറ്റ നോട്ടത്തില്‍ യാതൊരുവിധ പന്തികേടുകളും നോട്ടില്‍ കാണില്ലെങ്കിലും തങ്ങളുടെ പക്കലെത്തുന്ന നോട്ടുകള്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് വ്യാപാരികളും പൊതു ജനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."