പൊതുവിതരണ പൈപ്പ് വഴി വിതരണം ചെയ്യുന്നത് മലിനജലം; അധികൃതര്‍ക്ക് മൗനം
പൊന്നാനി: പൊതുവിതരണ പൈപ്പ് വഴി വിതരണം ചെയ്യുന്നത് ഓടയിലെ മലിനജലവും.
പൊന്നാനി ശക്തി തിയേറ്ററിനു സമീപത്തെ കുടിവെള്ള വിതരണ പൈപ്പ് ലൈനിലൂടെയാണ് മലിനജലം ശുദ്ധജലത്തിലേക്ക് കൂടിക്കലരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് രോഗങ്ങള്‍ സൗജന്യമായി നല്‍കുകയാണ് വാട്ടര്‍ അതോറിറ്റി. പുഴയില്‍ നിന്നുള്ള വെള്ളത്തില്‍ കുറച്ചു ബ്ലീച്ചിങ് പൗഡര്‍ ചേര്‍ക്കുന്നതൊഴിച്ചാല്‍ മറ്റു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. പൈപ്പുകള്‍ പലയിടത്തും പൊട്ടുന്നത് മൂലം ദിവസങ്ങളോളമാണ് ജലം പാഴാവുന്നത്.
ജലം പാഴാവുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാലും ആരും തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ ശക്തി തിയേറ്ററിനു മുന്‍വശത്തെ പൈപ്പ് പൊട്ടി ജലം പാഴായിരുന്നു. പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ആരും ഇതു വഴി തിരിഞ്ഞു നോക്കിയില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊട്ടിയ പൈപ്പിലൂടെ കാനയിലെ മലിനജലം പൊതുവിതരണ ടാപ്പുകളിലേക്ക് പോവുകയാണ്. ഇക്കാര്യം വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ടും യാതൊരു ഫലവുമില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."