പി. അബ്ദുല്‍ റഹിമാന് ദേശീയ ഐ.സി.ടി അവാര്‍ഡ്
കാഞ്ഞങ്ങാട്: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയവും കേന്ദ്ര വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രവും സംയുക്തമായി നല്‍കുന്ന വിവര വിനിമയ സാങ്കേതിക വിദ്യ ( ഐ.സി.ടി ) അവാര്‍ഡ് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് തെരുവത്ത് എല്‍.പി സ്‌കൂളിലെ അറബിക് അധ്യാപകന്‍ പി. അബ്ദുല്‍ റഹിമാനു ലഭിച്ചു.
അധ്യാപനരംഗത്ത് ഐ.സി.ടി മേഖലയില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. അന്താരാഷ്ട്ര നിലവാരമുള്ള വെള്ളിമെഡല്‍, ഐ.യു.എ.സി നല്‍കുന്ന ഐ.സി.ടി.കിറ്റ് സി.ഐ.ഇ.ടിയുടെ സ്‌കൂള്‍ ഓപറേറ്റിവ് സോഫ്റ്റ് വെയറുകളും അഡിഷണല്‍ സോഫ്റ്റ് വെയറുകളും മള്‍ട്ടി പീഡിയ ഫയലുകളും ഉള്‍കൊള്ളുന്ന 10 ഡി. വിഡികളും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നു നിര്‍ദേശിക്കപ്പെട്ട 125 ഐ.സി.ടി വിദഗ്ധരില്‍ നിന്നാണ് അബ്ദുല്‍ റഹിമാനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
21ന് ദേശീയവിദ്യാഭ്യാസ ഗവേഷണ കേന്ദ്രം, ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് അവാര്‍ഡ് സമ്മാനിക്കും.
കണ്ണൂര്‍ ജില്ലയിലെ ശിവപുരം കൊളാരിയിലെ പരേതനായ പോക്കുവിന്റെയും റാബിയയുടെയും മകനാണ് അബ്ദുല്‍ റഹിമാന്‍. തസ്രീഫയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."