കരുവാരകുണ്ടിലെ നാളികേര ഫെഡറേഷന്‍ ഓഫിസ് അടച്ചുപൂട്ടി; ഗുണഭോക്താക്കള്‍ ആശങ്കയില്‍
കരുവാരകുണ്ട്: കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നാളികേര ഫെഡറേഷന്‍ ഓഫിസ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ തെങ്ങു കൃഷി വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എറണാകുളം കേന്ദ്രമായി സ്ഥാപിച്ച നാളികേരഫെഡറേഷനു കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കരുവാരകുണ്ടിലെ ബ്രാഞ്ചാണ് കര്‍ഷകരറിയാതെ നിര്‍ത്തലാക്കിയത്.
തെങ്ങുകൃഷി വികസനത്തിനു വേണ്ടി വര്‍ഷത്തില്‍ രണ്ടു തവണ ഓരോ തെങ്ങിനും ആവശ്യമായി വേണ്ടിവരുന്ന രാസവളം, കാത്സ്യം തുടങ്ങിയവ കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ ഫെഡറേഷനു കീഴിലെ സൊസൈറ്റികളില്‍ എത്തിച്ച് കര്‍ഷകര്‍ക്ക് ഇവ സൗജന്യമായി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2014ല്‍ ആണ് കരുവാരകുണ്ടില്‍ ഫെഡറേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഫെഡറേഷനു കീഴിലെ സൊസൈറ്റികള്‍ വഴി രണ്ടുതവണ വളം വിതരണം നടത്തിയെങ്കിലും ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഒരു തവണ മാത്രമാണ് വളം ലഭിച്ചത്. കരുവാരകുണ്ട് പഞ്ചായത്തിലെ ഫെഡറേഷനു കീഴില്‍ 21 സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെങ്ങൊന്നിന് 50 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ വന്‍ തുക ഫെഡറേഷന്‍ നടത്തിപ്പുകാര്‍ കര്‍ഷകരില്‍ നിന്നും കൈപറ്റിയതായും ആരോപണമുണ്ട്.കൂടാതെ വളം ഇറക്കുകൂലിയിനത്തിലും വന്‍തുക ഭാരവാഹികള്‍ ഈടാക്കിയതായും കര്‍ഷകര്‍ വ്യക്തമാക്കുന്നു. കര്‍ഷകരില്‍ നിന്നും വാങ്ങിയ തുക ഫെഡറേഷന്‍ ഭാരവാഹികള്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."