മഞ്ചേരി നഗരസഭയില്‍ മുനിസിപ്പല്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പരിശോധന നടത്തി
മഞ്ചേരി: നഗരസഭയില്‍ മുനിസിപ്പല്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ 11മുതലായിരുന്നു പരിശോധന. പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതില്‍ ഭരണസമിതി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തിയിരിക്കുകയാണന്നും പദ്ധതി അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും കാണിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തദ്ദേശ വകുപ്പ് മന്ത്രിക്കും സംസ്ഥാന പ്ലാനിങ് ബോര്‍ഡിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജോയിന്റ് ഡയറക്ടറുടെ പരിശോധന. പരിശോധന സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.
വാര്‍ഡ്‌സഭ മിനുട്‌സ്, പദ്ധതിരേഖ, വര്‍ക്കിങ് ഗ്രൂപ്പ് മിനുട്‌സ്, വികസന സെമിനാര്‍ രേഖ, കൗണ്‍സില്‍ തീരുമാനങ്ങള്‍ തുടങ്ങിയവ ജോയിന്റ് ഡയറക്ടര്‍ പരിശോധിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ , വൈസ് ചെയര്‍മാന്‍, സ്ഥിരസമിതി അംഗങ്ങള്‍, ഭരണ- പ്രതിപക്ഷപ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാനിധ്യത്തില്‍ നടന്ന പരിശോധനകള്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ന്നു.
പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വലിയ തോതിലുള്ള അഴിമതിയാണ് ഭരണസമിതി നടത്തുന്നതെന്ന് കാണിച്ച് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നിരുന്നു. എല്‍.ഡിഎഫ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയും ഇടതുപക്ഷ കൗണ്‍സിലര്‍മാരും നഗരസഭാ പടിക്കല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി സത്യാഗ്രഹസമരവും നടത്തിയിരുന്നു.
അതേസമയം ഇടതുപക്ഷ കൗണ്‍സിര്‍മാരുടെത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ഭരണസമിതി നേതാക്കള്‍ വ്യക്തമാക്കി. പദ്ധതിയില്‍ ആര്‍ദ്രം പദ്ധതി, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങിയവ ഉള്‍പ്പെട്ടിട്ടില്ലെന്നായിരുന്നു പ്രധാനമായ ആരോപണം. അതേസമയം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്കു അംഗീകാരം നല്‍കിയതെന്നും പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും ചെയര്‍പേഴസണ്‍ വി.എം സുബൈദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."