സംസ്ഥാനത്ത് മഴ ശക്തം: ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് , രണ്ടു ദിവസംകൂടി തുടരും, കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കൊല്ലം: സംസ്ഥാനത്ത് പലജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളായ കാസര്‍കോട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും ഇടുക്കിയിലും ആണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ആന്ധ്രാ തീരത്തെ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആണ് മഴക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്നലെ യെല്ലോ അലെര്‍ട് ആയിരുന്നു.
തലസ്ഥാന ജില്ലയടക്കമുള്ള തെക്കന്‍ ജില്ലകളിലും പരക്കെ മഴയാണ്. തലസ്ഥാന നഗരത്തിലെ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ കനത്ത മഴ മൂലം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും മഴ തുടരുന്ന സാഹചര്യത്തിലും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇതുടങ്ങി എല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനത്തിന് പകരം അധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."