ചുള്ളിക്കോട് റോഡില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയും വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയുമാണ് നിയന്ത്രണം
കിഴിശ്ശേരി: ചുള്ളിക്കോട് റോഡില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ പത്തുവരെയും വൈകിട്ട് നാല് മുതല്‍ അഞ്ചുവരെയുമാണ് ടിപ്പര്‍, ചെങ്കല്‍ ലോറികളുടെ ഗതാഗതത്തിന് നിയന്ത്രണമുള്ളത്.
തവനൂര്‍ ഒന്നാംമൈലില്‍ നിന്നും മുണ്ടക്കല്ചോല വരെയാണ് ലോറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൊണ്ടോട്ടി എസ്.ഐ സാബുവിന്റെതാണ് തീരുമാനം. ചുള്ളിക്കോടാണ് എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. മുപ്പതോളം ചെങ്കല്‍, കരിങ്കല്‍ ക്വാറികളും പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് ലോറികളാണ് ഇത് വഴി ദിനേനെ സഞ്ചരിക്കുന്നത്. അമിത വേഗത പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഒന്നാംമൈല്‍ മുതല്‍ നെല്ലിക്കുന്ന് വരെ ആളൊഴിഞ്ഞ കാടുമുടിയ പ്രദേശമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ധൈര്യസമേതം സ്കൂളിലേക്കെത്താനും സാധിക്കാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."