ലഹരിക്കെതിരേ ജനജാഗ്രതാ സമിതി രൂപീകരിച്ചു
പുത്തനത്താണി: സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ലഹരി മയക്കുമരുന്ന് ഉള്‍പ്പടെയുള്ളവയെ പ്രതിരോധിക്കാനും നാടിന്റെ സൈ്വര്യ ജീവിതവും സമാധാനവും നഷ്ടമാകുന്ന സാമൂഹ്യവിരുദ്ധരുടെ പ്രവര്‍ത്തനത്തിനെതിരേ കരിപ്പോളില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.
കരിപ്പോളിയന്‍സ് ചാരിറ്റബിള്‍ സൊസൈറ്റി വിളിച്ചുചേര്‍ത്ത, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ബഹുജന സംഘടനകള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്‌കൂള്‍ പിടിഎ, മഹല്ല്-മദ്രസ കമ്മിറ്റികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം നടന്നത്. ജനജാഗ്രതാ സമിതിയുടെ ചെയര്‍മാനായി ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ , വര്‍ക്കിങ് ചെയര്‍മാനായി കവറടി മുസ്തഫ, പി.വി മുഹമ്മദിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.
ലഹരി സംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നത് ഇല്ലാതാക്കാനും ലഹരിയുടെ സ്വാധീനത്തില്‍ പെട്ടവരെ തിരിച്ചെത്തിക്കുന്നതിനും പദ്ധതികള്‍, ലഹരി പ്രധിരോധ ബോധവല്‍ക്കരണ ലഘുലേഖകള്‍ വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, പരാതി നല്‍കേണ്ട നമ്പരുകള്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ വിദ്യാലയ പരിസരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍പിലും, തെരുവോരങ്ങളിലും പ്രദര്‍ശിപ്പിക്കുക, ജംഗ്ഷനുകള്‍ ,സ്‌കൂള്‍ പരിസരം, ലഹരി വിതരണം സംശയിക്കുന്ന സ്ഥലങ്ങള്‍, അങ്ങാടി , കഴിയുന്നിടത്തോളം വീടുകളും സിസിടിവി സ്ഥാപിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാസത്തിലൊരു തവണ ചൈല്‍ഡ് ലൈന്‍ കൗണ്‍സലിംഗ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ടി.പി ഹംസ ഹാജി അധ്യക്ഷനായി .
മൂര്‍ക്കത്ത് ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ തിരുത്തി, സലാം കൂടശ്ശേരി മുഖ്യാതിഥികളായി. ബാപ്പു ചുങ്കം വിഷയം അവതരിപ്പിച്ചു.
ടി.പി ഷംസുദ്ധീന്‍ ,സൈദ് കരിപ്പോള്‍, വി.പി ഹനീഫ, വി ഉമറുല്‍ മുഖ്താര്‍, വി.വി റാഷിദ്, ടി.പി ഫള്‌ലു, മജീദ് പൂളക്കോടന്‍, ഇ.പി ഫാറൂഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."